വെള്ളിയാങ്കല്ല് പൈതൃക പാർക്കിൽ പുതുവത്സരാഘോഷം


ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലും കൂറ്റനാട് പ്രതീക്ഷ ചാരിറ്റബിൾ  സൊസൈറ്റിയും സംയുക്തമായി ഭിന്നശേഷിക്കാർക്കാർക്കും പൊതുജനങ്ങൾക്കുമായി  വെള്ളിയാങ്കല്ല് പൈതൃക പാർക്കിൽ പുതുവത്സരാഘോഷ പരിപാടികൾ സംഘടിപ്പിച്ചു.


ചടങ്ങിൽ ഭിന്നശേഷക്കാർക്കുള്ള വീൽ ചെയറുകൾ  പ്രതീക്ഷ  വിതരണം ചെയ്തു.നാടൻ പാട്ട് കലാകാരൻ മനോജും സംഘവും ഓപ്പൺ സ്റ്റേജിൽ നടൻ പാട്ട് അവതരിപ്പിച്ചു.


തൃത്താല ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീനിവാസൻ  ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പി.റജീന തുടങ്ങിയ ജനപ്രതിനിധികൾ പരിപാടിയിൽ പങ്കെടുത്തു.ഡിടിപിസി സെക്രട്ടറി ഡോ .സിൽബർട്ട് ജോസ് ,പാർക്ക് മാനേജർ സി എസ് അനീഷ് എന്നിവർ ആശംസകൾ നേർന്നു 

സാമൂഹ്യ നീതി വകുപ്പ് ഭിന്ന ശേഷി ദിനത്തിൽ സംഘടിപ്പിച്ച കഥാ രചനാ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ഷെമീമയെ ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വി.പി. റജീന ആദരിച്ചു. പിന്നണി ഗായകൻ ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ പട്ടിത്താ പഞ്ചായത്ത് പ്രസിഡണ്ട് പി. ബാലൻ, തൃത്താല പഞ്ചായത്ത് വെസ് പ്രസിഡണ്ട് കെ.പി. ശ്രീനിവാസൻ.തൃത്താല സി.ഐ. വിജയകുമാർ ഡോ. ഹരിദാസ് ഡോ! സേതുമാധവൻ തൃത്താല ബേങ്ക് വൈസ് പ്രസിഡണ്ട് ബീരാവുണ്ണി എന്നിവർ ആശംസകൾ നേർന്നു ആഘോഷങ്ങൾ ഗംഭീരമാക്കി....




Below Post Ad