എയർ ഇന്ത്യയെ ടാറ്റ ഗ്രൂപ്പിന് കൈമാറി



എയർ ഇന്ത്യയെ തിരികെ ലഭിച്ചതിൽ ഏറെ സന്തോഷമുണ്ടെന്നും ലോകോത്തര നിലവാരത്തിലുള്ള വിമാന സർവിസാക്കി മാറ്റുമെന്നും ടാറ്റ സൺസ് ചെയർമാർ എൻ. ചന്ദ്രശേഖരൻ പറഞ്ഞു. ഔദ്യോഗിക കൈമാറ്റത്തിന് മുന്നോടിയായി എൻ. ചന്ദ്രശേഖരൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. 

18,000 കോടി രൂപയ്ക്കാണ് ടാറ്റ ഗ്രൂപ്പ് എയര്‍ ഇന്ത്യയെ സ്വന്തമാക്കിയത്. കനത്ത കടബാധ്യത മൂലം എയർ ഇന്ത്യയെ വിറ്റഴിക്കാൻ കേന്ദ്ര സർക്കാർ നടത്തിയ ശ്രമങ്ങൾക്കൊടുവിൽ കഴിഞ്ഞ ഒക്ടോബറിലാണ് വൻ തുകയ്ക്ക് ടാറ്റ ഗ്രൂപ്പ് എയർ ഇന്ത്യയെ ഏറ്റെടുക്കാൻ തയാറായത്.

 ടാറ്റയുടെ ഉടമസ്ഥതയിലായിരുന്ന എയർ ഇന്ത്യയെ 1953ലാണ് 2.8 കോടി രൂപക്ക് സർക്കാർ ഏറ്റെടുത്തത്. ടാലേസ് എന്ന ടാറ്റയുടെ ഉപകമ്പനിക്കാവും എയർ ഇന്ത്യയുടെ ഉടമസ്ഥത. എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാന സര്‍വീസുകളുടെ മുഴുവന്‍ ഓഹരിയും എയര്‍ ഇന്ത്യയുടെ കാര്‍ഗോ വിഭാഗമായ സാറ്റ്‌സിന്റെ 50 ശതമാനം ഓഹരിയുമാണ് ടാറ്റക്ക് ലഭിക്കുക.

 

Below Post Ad