ബസ് ഡ്രൈവർ യാത്രക്കിടെ കുഴഞ്ഞു


 നിറയെ യാത്രക്കാരുമായി പുറപ്പെട്ട കെഎസ്ആർടിസി ബസ്  ഡ്രൈവർ യാത്രക്കിടെ കുഴഞ്ഞു വീണത് പരിഭ്രാന്തി പരത്തി.വ്യാഴാഴ്ച വൈകിയിട്ട് നാല് മണിയോടെ ചങ്ങരംകുളം പോലീസ് സ്റ്റേഷന് സമീപത്താണ് സംഭവം. കോഴിക്കോട് നിന്ന് തൃശൂരിലേക്ക് പുറപ്പെട്ട കെഎസ്ആർടിസി ബസ്  ഡ്രൈവർ തൃശൂർ സ്വദേശി സോണി തോമസാണ് ബസ് ഓടിക്കൊണ്ടിരിക്കെ കുഴഞ്ഞു വീണത്.

ദേഹാസ്വസ്ഥത തോന്നിയ ഡ്രൈവർ യാത്രക്കാരെ സുരക്ഷിതമാക്കാൻ ബസ് റോഡരികിലേക്ക് ഒതുക്കുകയായിരുന്നു..ബസ് ഡ്രൈവറുടെ സമയോചിതമായ ഇടപെടൽ മൂലമാണ്  അപകടം ഒഴിവായത്.സീറ്റിൽ കുഴഞ്ഞു വീണ ഡ്രൈവറെ നാട്ടുകാരും യാത്രക്കാരും ചേർന്ന്  ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.പിന്നീട് തൃശൂരിലെ  ആശുപത്രിയിലേക്ക് മാറ്റി.

Below Post Ad