മലമൽക്കാവ് അയ്യപ്പക്ഷേത്രത്തിലെ താലപ്പൊലി ഉത്സവം ജനുവരി 8 ന് ശനിയാഴ്ച ആഘോഷിക്കും. ആന, മേളം എന്നിവയുടെ അകമ്പടിയോടെ എഴുന്നള്ളിപ്പ്, ഉച്ചപൂജ എന്നിവ നടക്കും. ഉച്ചയ്ക്കുശേഷം താലപ്പൊലി പാലക്കുന്നിലേക്ക് എഴുന്നള്ളിപ്പുണ്ടാകും.
തുടർന്ന് തിറ, പൂതൻ, കാളവേല എന്നിവയും താലപ്പൊലി പാലക്കുന്നത്തെത്തി മടക്കവും നടക്കും. ദേവസ്വം എഴുന്നള്ളിപ്പ് ക്ഷേത്രമതിലിനകത്ത് പ്രവേശിക്കുന്നതോടെ വിവിധ ക്ഷേത്രക്കമ്മിറ്റികളുടെ ആഘോഷവരവുകൾ ക്ഷേത്രത്തിലെത്തും.
പഞ്ചവാദ്യം, ആന, തിറയാട്ടം, തെയ്യം, കാവടിയാട്ടം, ശിങ്കാരിമേളം എന്നിവ അകമ്പടിയാവും. വൈകീട്ട് ക്ഷേത്രത്തിൽ ദീപാരാധന, അത്താഴപൂജ, ശീവേലി, രാത്രി തായമ്പക എന്നിവയും നടക്കും.