കോവിഡ് മരണാനന്തര ധനസഹായത്തിന് ആശ്രിതർക്ക് ഓൺലൈനായി അപേക്ഷിക്കാൻ സൗകര്യമൊരുക്കുന്നതിന് ജില്ലയിലെ എല്ലാ വില്ലേജ് ഓഫീസുകൾ, അക്ഷയ കേന്ദ്രങ്ങൾ, പാലക്കാട് ജില്ലാ ട്രഷറി നാളെ (ജനുവരി 30) കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് തുറന്ന് പ്രവർത്തിക്കാൻ ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് കൂടിയായ കെ. മണികണ്ഠൻ ഉത്തരവിട്ടു.
നിലവിൽ ഞായറാഴ്ചകളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുള്ള സാഹചര്യത്തിൽ വില്ലേജ് ഓഫീസുകൾ, അക്ഷയ കേന്ദ്രങ്ങൾ, ജില്ലാ ട്രഷറിയിൽ ജോലിക്ക് എത്തുന്ന ജീവനക്കാരെയും കോവിഡ് മരണാനന്തര ധനസഹായത്തിന് അപേക്ഷ സമർപ്പിക്കുന്നതിനായി പോകുന്നവരുടെയും രേഖകൾ പരിശോധിച്ച് നിയന്ത്രണങ്ങളിൽ നിന്ന് ഒഴിവാക്കുന്നതിന് ജില്ലാ പോലീസ് മേധാവി നടപടി സ്വീകരിക്കണമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു.