കോൺഗ്രസ്സ് നേതാവ് കെ.എസ്.ബി.എ തങ്ങൾക്ക് ജാമ്യം


 

കോയമ്പത്തൂർ വിമാനത്താവളത്തിൽ രേഖകളില്ലാത്ത തോക്കും തിരകളുമായി പിടിയിലായ പാലക്കാട് ഡിസിസി വൈസ് പ്രസിഡൻ്റും പട്ടാമ്പി നഗരസഭ മുൻ ചെയർമാനുമായ കെ.എസ്.ബി.എ തങ്ങൾക്ക് ഉപാധികളോടെ ജാമ്യം.കോയമ്പത്തൂർ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്.

അമൃതസറിലേക്ക് പോകാനായി കോയമ്പത്തൂർ വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് തങ്ങളുടെ ബാഗിൽ നിന്ന് പഴയ തോക്കും ഏഴ് തിരകളും കണ്ടെടുത്തത്. തുടർന്ന് ഒരാഴ്ചയായി പൊള്ളാച്ചി സബ് ജയിലിൽ ആയിരുന്നു കെ.എസ്. ബി. എ. തങ്ങൾ.പീളെമേട് പോലീസ് സ്റ്റേഷൻ പരിധി വിട്ടു പോകരുതെന്ന ഉപാധിയോടെയാണ് ജാമ്യം

കഴിഞ്ഞ  ചൊവ്വാഴ്ച പട്ടാമ്പിയിലെ എം ഇ എസ്  ഇൻ്റർനാഷണൽ സ്കൂളിലേക്ക് യൂണിഫോം വാങ്ങുന്നതിനുള്ള യാത്രക്ക് പുറപ്പെട്ടതായിരുന്നു KSBA തങ്ങൾ. കോയമ്പത്തൂരിൽ നിന്ന് ബംഗളൂരുവിലേക്കും അവിടെ നിന്ന് പഞ്ചാബിലെ അമൃത് സറിലേക്കും പോകാനായിരുന്നു KSBA തങ്ങൾ ഇൻഡിഗൊ വിമാന ടിക്കറ്റ് എടുത്തിരുന്നത്.  

കോയമ്പത്തൂർ എയർപോർട്ടിൽ ലഗേജ് സ്കാൻ ചെയ്യുന്ന സമയത്താണ് പഴയ തോക്കും തിരകളും ബാഗിൽ നിന്ന്  കണ്ടെടുത്തത്. ഏറെ പഴക്കമുള്ള തുരുമ്പിച്ച തോക്കും തിരകളുമാണ് ബാഗിൽ ഉണ്ടായിരുന്നത്. എന്നാൽ തോക്കിൻ്റെ ലൈസൻസുമായി ബന്ധപ്പെട്ട രേഖകൾ ഹാജരാക്കാൻ തങ്ങൾക്ക് സാധിക്കാത്തതിനാൽ അദ്ദേഹത്തെ എയർപോർട്ടിലെ സുരക്ഷാ ഉദ്യോഗസ്ഥർ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. 

പിന്നീട് പീളമേട് പോലീസ് അറസ്റ്റ് ചെയ്ത് മജിസ്ത്രേട്ട് മുമ്പാകെ ഹാജരാക്കി. അനധികൃതമായി ആയുധം കൈവശം വെച്ച് യാത്ര ചെയ്ത കുറ്റം ചുമത്തിയാണ് പോലീസ് കേസെടുത്തത്. 

Tags

Below Post Ad