കുറ്റിപ്പുറത്ത് വീട്ടമ്മയെ ദുരൂഹ സാഹചര്യത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.കുട്ടുപ്പുറം സൗത്ത് ബസാറിൽ താമസിക്കുന്ന എരഞ്ഞിക്കൽ സുബ്രഹ്മണ്യന്റെ ഭാര്യ മല്ലിക (48) യെയാണ് വീടിനകത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
ഇന്നലെ ഉച്ചയോടെയാണ് സംഭവം .കുറ്റിപ്പുറം പോലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹത്തിന്റെ പോസ്റ്റ്മോർട്ടം ഇന്ന് നടത്തും .മൃതദേഹം പൊന്നാനി താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തിൽ കുറ്റിപ്പുറം പോലീസ് അന്വേഷണം ആരംഭിച്ചു .മക്കൾ സബിൻ ദാസ്,സജയ് ദാസ്