പൊന്നാനി ബോട്ടിൽ വെള്ളം കയറി അപകടം:ആറ് ജീവനക്കാർ രക്ഷപ്പെട്ടു
ജനുവരി 12, 2022
പൊന്നാനി മത്സ്യബന്ധനത്തിടെ പലക തകർന്ന് ബോട്ടിനുള്ളിലേക്ക് വെള്ളം കയറി അപകടം.ആറ് ‘തൊഴിലാളികൾ സാഹസികമായി രക്ഷപ്പെട്ടു. പൊന്നാനി അഴീക്കൽ സ്വദേശി സാദിക്കിന്റെ ഉടമസ്ഥതയിലുള്ള അൽ ജസീറ ബോട്ടാണ് അപകടത്തിൽ പെട്ടത്.ആർക്കും പരിക്ക് ഇല്ല.മത്സ്യബന്ധനത്തിടെ അടിപ്പലക ഇളകി ബോട്ടിനകത്തേക്ക് വെളളം കയറിയാണ് അപകടം സംഭവിച്ചത്. ഉടൻ തന്നെ ബോട്ടിലെ തൊഴിലാളികൾ ബോട്ട് കരയിലേക്ക് ഓടിച്ചു കയറ്റിയതിനാൽ വൻ അപകടം ഒഴിവായി