പട്ടാമ്പിയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു


പട്ടാമ്പി തെക്കുമുറിയിൽ ഓടിക്കൊണ്ടിരുന്ന മാരുതി എക്കോ കാറിന് തീപിടിച്ചു. ഫയർഫോഴ്‌സും നാട്ടുകാരും ചേർന്ന് തീ അണച്ചു.യാത്രക്കാർ രക്ഷപ്പെട്ടു.ആളപായമില്ല
 
തിങ്കളാഴ്ച്ച ഉച്ചയ്ക്കാണ് സംഭവം. ശങ്കരമംഗലം പുല്ലാനിക്കാട്ടിൽ സുരേഷ് ബാബുവിന്റെയാണ് വാഹനം.സുരേഷ് ബാബുവും സുഹൃത്ത് പ്രകാശനും പട്ടാമ്പിയിൽ നിന്ന് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് അപകടം. 

വാഹനത്തിന്റെ ഡ്രൈവിംഗ് സീറ്റിനടിയിൽ നിന്നും അമിതമായി ചൂട് ഉയർന്നത് ശ്രദ്ധയിൽപ്പെട്ട സുരേഷ് ബാബു, തെക്കുമുറി വളവിൽ വാഹനം നിർത്തി പുറത്തിറങ്ങുകയായിരുന്നു. തുടർന്ന് നിമിഷ നേരം കൊണ്ട് തന്നെ വാഹനത്തിന് തീപിടിക്കുകയായിരുന്നു. 

Below Post Ad