കരിപ്പൂരിലേക്ക് നാളെ മുതല്‍ സൌദിയില്‍ നിന്നു എയര്‍ ബബിള്‍ സര്‍വീസ് നടത്താൻ സംസ്ഥാന സര്‍ക്കാറിന്‍റെ അനുമതി ലഭിച്ചു.എയർ ബൈബിൾ പ്രകാരം കഴിഞ്ഞ ശനിയാഴ്ച സർവീസ് തുടങ്ങിയിരുന്നെങ്കിലും കോഴിക്കോട്ടേക്ക് സർവീസ് നടത്താൻ സംസ്ഥാന സർക്കാരിന്റെ അനുമതി നൽകിയിരുന്നില്ല.
ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നതിനെ തുടർന്നാണ് അനുമതി നല്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചത്.ജിദ്ദ-റിയാദ്-ദമാം വിമാനത്താവളങ്ങളിൽ നിന്നു ഇന്‍ഡിഗോ, ഫ്ലൈനാസ് എയര്‍ലൈനുകള്‍ സര്‍വീസ് നടത്തും.