എടപ്പാൾ ഹൈസ്കൂൾ ഗ്രൗണ്ടിൽ ഇനി പൊതുജനങ്ങൾക്കും കളിക്കാം

 

എടപ്പാൾ ഹയർ സെക്കൻഡറി സ്കൂൾഗ്രൗണ്ട്  ഇനി സാധാരണക്കാർക്കും കായികപ്രേമികകൾക്കും  ഉപയോഗിക്കാമെന്ന് ഇന്നു ചേർന്ന ഉന്നതതല യോഗം  തീരുമാനിച്ചു.സ്‌കൂളിലെ കെട്ടിടങ്ങളും ഗ്രൗണ്ടും എല്ലാം തന്നെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർന്നുകഴിഞ്ഞു. വിദ്യാർഥികളുടെ കായികസ്വപ്നങ്ങൾക്ക് ഉണർവേകാൻ  സാധ്യമായ രീതിയിൽ ഗ്രൗണ്ടിനെ ഒരുക്കാൻ ഡോക്ടർ കെ ടി ജലീൽ എം എൽ എ യുടെ ഇടപെടലുകൾക്ക് സാധ്യമായിട്ടുണ്ട്.

പ്രദേശവാസികളുടെയും ക്ലബ്ബുകളുടെയും പ്രധാന കളിസ്ഥലമായിരുന്ന എടപ്പാൾ ഹൈസ്കൂൾ ഗ്രൗണ്ട് നവീകരണത്തിന് ശേഷം പൊതു ജനങ്ങൾക്കും  കായികപ്രേമികളും പ്രവേശനം നിയന്ത്രിതമായത് വലിയ ആശങ്കകൾ സൃഷ്ടിച്ചിരുന്നു.ഇന്ന് നടന്ന യോഗ തീരുമാനങ്ങൾ എല്ലാ തരം ആശങ്കകൾക്കും വിരാമമിട്ടുകൊണ്ട് പുതിയൊരു ആവേശം നൽകുന്നതാണ്.പൊതുജനങ്ങൾക്ക്  ചൊവ്വ, ബുധൻ, വ്യാഴം ദിവസങ്ങളിൽ കാലത്ത് 6 മുതൽ 8 വരെ ഗ്രൗണ്ട് സൗജന്യമായി തുറന്ന് നൽകും. മറ്റു ദിവസങ്ങളിൽ ക്ലബ്ബുകൾക്കും ടീമുകൾക്കും വൈകീട്ട് 5 മുതൽ 7 വരെ മണിക്കൂറിന് 1000 രൂപ നിരക്കിൽ ഗ്രൗണ്ട് ഉപയോഗിക്കാം.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ നടത്തുന്ന പരിപാടികൾക്ക് സൗജന്യമായി ഗ്രൗണ്ട് വിട്ടുനൽകാനും ധാരണയായി .സ്പോർട്സ് കൗൺസിൽ ജില്ലാ പ്രസിഡണ്ട്  ശ്രീകുമാർ  മലപ്പുറം ജില്ലാ പഞ്ചായത്ത് അംഗം അഡ്വ: പി പി മോഹൻദാസ് വട്ടംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്  കഴുങ്കിൽ മജീദ് തുടങ്ങിയവർ സംസാരിച്ചു.

Tags

Below Post Ad