തൃത്താല : പുതിയ തലമുറയുടെ കർമ്മ ശേഷിയെ രാജ്യ പുരോഗതിക്ക് സക്രിയമായി ഉപയോഗപ്പെടുത്തണമെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് മുനവ്വർ അലി ശിഹാബ് തങ്ങൾ അഭിപ്രായപ്പെട്ടു.
യുവാക്കൾക്ക് മികച്ച തൊഴിൽ, ജീവിത സാഹചര്യങ്ങൾ ഒരുക്കി മാനവ വിഭവശേഷിയെ നിർമ്മാണാത്മക പ്രവർത്തനങ്ങൾക്ക് വഴികാണിക്കാൻ യുജന സംഘടനകൾ മുന്നോട്ട് വരണമെന്നും അദ്ദേഹം പറഞ്ഞു. തൃത്താല നിയോജക മണ്ഡലം മുസ്‌ലിം യൂത്ത് ലീഗ് 2022 വരഷത്തേക്കുള്ള കർമ്മ പദ്ധതി പ്രഖ്യാപനം നടത്തി സംസാരിക്കുകയായിരു അദ്ദേഹം. തൃത്താല നിയോജക മണ്ഡലം എക്സികുട്ടീവ് മീറ്റ് തയ്യാറാക്കിയ വൈവിദ്ധ്യമാർന്ന പരിപാടികൾ ഉൾകൊള്ളിച്ചുള്ള കർമ്മ പദ്ധതി പണക്കാട് വെച്ചു നടന്ന പരിപാടിയിലാണ് പ്രഖ്യാപിച്ചത്.
യോഗത്തിൽ മുസ്‌ലിം യൂത്ത് ലീഗ് തൃത്താല നിയോജക മണ്ഡലം പ്രസിഡന്റ് കെ. അബ്ദുൽ സമദ്, ജനറൽ സെക്രട്ടറി പി എം മുനീബ് ഹസൻ, പി ഇ സാലിഹ്, കെ പി ഫൈസൽ, യു ടി താഹിർ, ഫിറോസ് തിരുമ്മിറ്റക്കോട് എന്നിവർ സംബന്ധിച്ചു.