പട്ടാമ്പിയിൽ നഗര കവാടങ്ങളും പുതിയ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളും വരുന്നു .
ജനുവരി 25, 2022
പട്ടാമ്പി ടൌൺ ആധുനിക വൽക്കരണത്തിന്റെ ഭാഗമായി പുതിയ അഞ്ച് ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളുടെ നിർമ്മാണം തുടങ്ങി,നിലവിലെ കാത്തിരിപ്പ് കേന്ദ്രങ്ങൾ ശോചനീയാവസ്ഥയിൽ ആയതിനാലാണ് പുതിയ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ നിർമ്മിക്കുന്നത്. നാല് ലക്ഷം രൂപ വീതമാണ് ഒരു കേന്ദ്രത്തിന് പട്ടാമ്പി നഗര സഭ അനുവദിച്ചിട്ടുള്ളത്ത് .ഊരാളുങ്കൽ സൊസൈറ്റിയുടെ നേതൃത്വത്തിലാണ് നിർമ്മാണം.തെരുവ് വിളക്ക് സ്ഥാപിക്കുന്നതിന്റെ പ്രവർത്തനവും പുരോഗമിക്കുകയാണ് .നഗര വൽക്കരണത്തിന്റെ ഭാഗമായി പട്ടാമ്പിയിലേക്ക് പ്രവേശിക്കുന്നിടത്ത് അഞ്ച് നഗര പ്രവേശന കവാടങ്ങളും സ്ഥാപിക്കുമെന്ന് നഗരസഭാ വൈസ് ചെയർമാൻ ടി.പി.ഷാജി പറഞ്ഞു.
Tags