കൂടല്ലൂർ ഫിഫ ആർട്സ് & സ്പോർട്സ് ക്ലബ്ബിന്റെ 2022-23 വർഷത്തെ ജേഴ്സി പ്രകാശനം ചെയ്തു. സ്പോൺസർ Proyal Restaurant and catering മാനേജർ ഷിഫാദ് ഫിഫ ഫുട്ബാൾ ടീം ക്യാപ്റ്റൻ റംഷീദ് എംവി ക്ക് ജേഴ്സി കൈമാറി .
ക്ലബ്ബിന്റെ സ്ഥാപക പ്രവർത്തകനും മുൻ പ്രസിഡന്റ് ,സെക്രട്ടറി , ടീം ക്യാപ്റ്റൻ എന്നീ പദവികൾ അലങ്കരിച്ചിരുന്ന ഹാരിഫ് നാലകത്തിന് ക്ലബ്ബ് യാത്രയയപ്പും നൽകി.ഫിഫ ക്ലബ് പ്രസിഡന്റ് ജംഷീദ് എം വി യുടെ അധ്യക്ഷതയിൽ സെക്രട്ടറി അഫ്സൽ പുളിക്കൽ സ്വാഗതവും ട്രെഷറർ വിപിൻ എൻ പി നന്ദിയും പ്രകാശിപ്പിച്ചു . സലിം കൂടല്ലൂർ, പി പി നൂറുദ്ധീൻ ,ഷമ്മാസ് തുടങ്ങിയവർ സംബന്ധിച്ചു