ആനക്കര പഞ്ചായത്ത് ഓഫീസിലേക്കും മറ്റ് അനുബന്ധ ഓഫീസുകളിലെക്കും വിവിധ ആവശ്യങ്ങൾക്കായി വരുന്ന ജനങ്ങൾക്ക് ശുചി മുറികളും പൊതു ശൗചാലയങ്ങളും ഇല്ലായെന്നത് വളരെയേറെ പ്രയാസം സൃഷ്ടിച്ചിരുന്നു.ഇതിന് പരിഹാരമായി ആധുനിക സൗകര്യത്തിലുള്ള ശുചി മുറിയും വിശ്രമകേന്ദ്രവും ഉൾപ്പെടുന്ന ''ടേക്ക് എ ബ്രേക്ക്'' വിശ്രമ കേന്ദ്രം ഒരുക്കുകയാണ് ആനക്കര പഞ്ചായത്ത് ഭരണ സമിതി.
കുമ്പിടിയിലുള്ള പഞ്ചായത്ത് ഓഫീസിന് മുന്നിലാണ് കെട്ടിടം നിർമ്മിക്കുന്നത്. ആനക്കര ഗ്രാമപഞ്ചായത്തിൻ്റെ പദ്ധതിൽ ഉൾപെടുത്തി 18,19,550 രൂപ ചിലവഴിച്ച് നിർമ്മിക്കുന്ന ടേക്ക് എ ബ്രേക്ക് വിശ്രമ കേന്ദ്രത്തിന്റെ നിർമ്മാണ ഉദ്ഘാടനം ആനക്കര ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ മുഹമ്മദ് നിർവഹിച്ചു , വികസന സ്റ്റാൻറിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ സി.പി സവിത ടീച്ചർ , ക്ഷേമകാര്യ സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർമാൻ പി കെ ബാലചന്ദ്രൻ , മെമ്പർമാരായ കെ പി മുഹമ്മദ് , ദീപ , പ്രജീഷ , ജോതി ലക്ഷ്മി , സെക്രട്ടറി ഹരിനാരായണൻ , ഓവർസിയർമാരായ ബാലൻ , ശാലിനി , വി ഒ നിസാർ , മനോജ് മുകുന്ദൻ , മായ , ജയശ്രീ , വൽസമ്മ , കോൺട്രാക്ടർ ഷുക്കൂർ എന്നിവർ പങ്കെടുത്തു