പ്ലസ് ടു പരീക്ഷക്ക് മാറ്റമുണ്ടാകുമെന്ന് വിദ്യാഭ്യാസ മന്ത്രി .10, 11, 12 ക്ലാസുകളിലേക്കുള്ള പാഠഭാഗങ്ങള്‍ പരീക്ഷയ്ക്ക് മുന്‍പ് പൂര്‍ത്തിയാക്കും. ഇപ്പോള്‍ നടത്താന്‍ തീരുമാനിച്ചിരിക്കുന്ന പരീക്ഷകളില്‍ എഴുത്തുപരീക്ഷയ്ക്ക് ശേഷമായിരിക്കും പ്രാക്ടിക്കല്‍ പരീക്ഷകള്‍ നടത്തുക.
ടൈംടേബിള്‍ സ്‌കൂള്‍ അധികൃതര്‍ പ്രസിദ്ധപ്പെടുത്തണം. ജനുവരി 25 വരെ 80 ശതമാനം വിദ്യാര്‍ത്ഥികള്‍ക്കും കൊവിഡ് വാക്‌സിന്‍ നല്‍കിയിട്ടുണ്ട്. 60.99 ശതമാനം ഹയര്‍സെക്കന്‍ഡറിയില്‍ നിന്നും വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറിയില്‍ 66.24ശതമാനവും ഹൈസ്‌കൂളില്‍ 80 ശതമാനം കുട്ടികള്‍ക്കുമാണ് വാക്‌സിന്‍ നല്‍കിയത്. ശേഷിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും വാക്‌സിനേഷന്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന് നിര്‍ദേശമുണ്ട്. മന്ത്രി വി ശിവന്‍കുട്ടി വ്യക്തമാക്കി.
കോവിഡ് അതിരൂക്ഷമായ സാഹചര്യത്തിൽ ഒന്ന് മുതൽ ഒൻപത് വരെയുള്ള വിദ്യാർത്ഥികളെുടെ ഓൺലൈൻ ക്ലാസ് ശക്തിപ്പെടുത്തുമെന്നും ഹാജർ കർശനമാക്കുമെന്നും വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. 10, 11, 12 ക്ലാസുകൾ പരീക്ഷക്ക് മുൻപ് തന്നെ പൂർത്തിയാക്കുമെന്നും ഇതിനായി പ്രത്യേകം ടൈം ടേബിൾ തയ്യാറാക്കുമെന്നും അദ്ദേഹം അറിയിച്ചു. ഇതു കൂടാതെ ഓൺലൈൻ ക്ലാസ്, വാക്‌സിൻ അടക്കമുള്ള കാര്യങ്ങളിൽ പൊതു വിദ്യാഭ്യാസ ഡയറക്ടർ ആഴ്ചതോറും സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചേക്കും.
പ്ലസ് വൺ ഇംപ്രൂവ്‌മെന്റ് പരീക്ഷ 29 ന് തന്നെ നടത്താൻ വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. കോവിഡ് രോഗികളായ കുട്ടികൾക്ക് പരീക്ഷ എഴുതാനും പ്രത്യേക സജീകരണം ഒരുക്കാനും തീരുമാനമായി.
സ്‌കൂളുകളിൽ ക്ലാസ് തലത്തിൽ പി ടി എ യോഗങ്ങൾ വിളിക്കണമെന്നും പി ടി എ യോഗത്തിൽ തദ്ദേശ സ്ഥാപന പ്രതിനിധികളെ കൂടി പങ്കെടുപ്പിക്കണമെന്നും വിദ്യാഭ്യാസ വകുപ്പ് നിർദേശിച്ചു. കോവിഡ് സാഹചര്യം പരിഗണിച്ച് മോഡൽ പരീക്ഷ നടത്താൻ സ്‌കൂളുകൾക്ക് അനുമതിയുണ്ട്. പ്രാക്ടിക്കൽ പരീക്ഷകൾ എഴുത്ത് പരീക്ഷക്ക് ശേഷമായിരിക്കും നടത്തുക. ഹൈസ്‌ക്കൂളിൽ 3005 കുട്ടികൾക്കും 2917 അധ്യാപകർക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. വിദ്യാർത്ഥികൾ ഭയപ്പെടേണ്ടതില്ലെന്നും പ്ലസ് വണ്ണിൽ ഓഫ്‌ലൈൻ ക്ലാസുകൾ തന്നെ തുടരുമെന്നും ആവശ്യമെങ്കിൽ ഓൺലൈനിലേക്ക് മാറ്റുമെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.