പട്ടാമ്പി നഗരസഭയുടെ പരിധിയിലുള്ള കെട്ടിടങ്ങളുടെ മേൽ അമിത നികുതിഭാരം അടിച്ചേല്പിച്ചിരിക്കുകയാണെന്നും,2016 മുതൽ മുൻകാല പ്രാബല്യത്തോടെ കുടിശ്ശിക ഈടാക്കാൻ നോട്ടീസ് നൽകിയിരിക്കുകയാണെന്നും, ഇത് അംഗീകരിക്കാനാവില്ലെന്നും കേരള ബിൽഡിങ്ങ് ഓണേഴ്സ് വെൽഫെയർ അസോസിയേഷൻ യൂനിറ്റ് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
വർഷം തോറും കൃത്യമായി കെട്ടിട നികുതി ഒടുക്കിയവർക്ക് പോലും കുടിശ്ശികയുണ്ടെന്ന് കാണിച്ച് നോട്ടീസ് ലഭിച്ചതായും 400 ശതമാനത്തോളം നികുതി വർധനയാണ് ഒറ്റയടിക്ക് അടിച്ചേല്പിച്ചിട്ടുള്ളതെന്നും അശാസ്ത്രീയമായ വർധനയാണിതെന്നും ഭാരവാഹികൾ ചൂണ്ടിക്കാട്ടി. ഇതിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്നും നിയമസഹായം ആവശ്യമുള്ളവർ സംഘടനയുമായി ബന്ധപ്പെടണമെന്നും അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.ജില്ലാ പ്രസിഡൻ്റ് അലിക്കുഞ്ഞ് കൊപ്പൻ, യൂണിറ്റ് ഭാരവാഹികളായ ടി.അബ്ദുള്ളക്കുട്ടി, കെ.ശ്രീധരൻ, എ.മുഹമ്മദുകുട്ടി ഹാജി എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
swale