കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ തൃത്താല വെള്ളിയാങ്കല്ല് പൈതൃക പാർക്കിലും സന്ദർശകർക്കായി നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ഏർപ്പെടുത്തിയ കോവിഡ് മാനദണ്ഡങ്ങൾ പ്രകാരമായിരിക്കും വെള്ളിയാങ്കല്ല് പാർക്കിന്റെ പ്രവർത്തനം.ഒരേസമയം 50 പേർക്ക് മാത്രമായിരിക്കും പാർക്കിൽ പ്രവേശനം അനുവദിക്കുക .ഈ 50 പേർ പുറത്ത് കടന്നതിന് ശേഷമായിരിക്കും അടുത്ത 50 പേർക്ക് പ്രവേശനമെന്ന് പാർക്ക് മാനേജർ സി എസ് അനീഷ് അറിയിച്ചു.പാർക്കിനകത്ത് കൂട്ടംകൂടി നിൽക്കുന്നതിനും വിലക്കുണ്ട്
വെള്ളിയാങ്കല്ലിൽ സന്ദർശകർക്ക് നിയന്ത്രണം ഏർപ്പെടുത്തി
ജനുവരി 24, 2022
Tags