പ്രതിഷേധങ്ങളെ അടിച്ചമർത്തുന്നത് ജനാധിപത്യ വിരുദ്ധം : യൂത്ത് ലീഗ്.


തൃത്താല : സംസ്ഥാന സർക്കാറിന്റെ ജനവിരുദ്ധ നയങ്ങളിൽ പ്രതിഷേധിക്കുന്നവരെ അധികാരത്തിന്റെ ഹുങ്കിൻമേൽ ലാത്തി കൊണ്ടും പാർട്ടി ഗുണ്ടകളെ ഉപയോഗിച്ചും അടിച്ചിമർത്താനുള്ള നീക്കം ജനാധിപത്യ വിരുദ്ധമാണെന്ന് മുസ്‌ലിം യൂത്ത് ലീഗ് തൃത്താല നിയോജക മണ്ഡലം എക്സിക്യൂട്ടീവ് മീറ്റ് പ്രമേയത്തിലൂടെ അഭിപ്രായപ്പെട്ടു. കെ. റെയിൽ സിപിഎംനു രണ്ടാം സിംഗൂരാകുമെന്നും പ്രമേയം മുന്നറിയിപ്പ് നൽകി.

ഒരു വർഷത്തേക്കുള്ള പ്രവർത്തന പദ്ധതികൾക്ക് രൂപം നൽകുന്നതിനു വേണ്ടി ആലൂർ ശിഹാബ് തങ്ങൾ റിലീഫ് സെന്ററിൽ ചേർന്ന എക്സികുട്ടീവ് മീറ്റ് മുസ്‌ലിം ലീഗ് ജില്ല സെക്രട്ടറി പി ഇ എ സലാം മാസ്റ്റർ ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് കെ അബ്ദുൽ സമദ് അധ്യക്ഷനായിരുന്നു, മുസ്‌ലിം ലീഗ് നിയോജക മണ്ഡലം ജനറൽ സെക്രട്ടറി സി. എം അലി മാസ്റ്റർ, യൂത്ത് ലീഗ് ജില്ല ജനറൽ സെക്രട്ടറി പി. എം മുസ്തഫ തങ്ങൾ, പി എം മുനീബ് ഹസൻ, ഒ. കെ. സവാദ്,പി. മുസ്തഫ, സിയാദ് പള്ളിപ്പടി, ശാക്കിർ കരിമ്പ, ഫൈസൽ കെ. പി,താജുദ്ധീൻ കെ പി, യു. ടി താഹിർ എന്നിവർ സംസാരിച്ചു. പഞ്ചായത്ത്‌ പ്രസിഡന്റ് സെക്രട്ടറിമാർ, പ്രവർത്തകസമിതി അംഗങ്ങൾ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.

മുസ്‌ലിം യൂത്ത് ലീഗ് പ്രവർത്തനങ്ങൾകൂടുതൽ ജനകീയ മാക്കുന്നതിനും സംഘടനാ പ്രവർത്തനം കൂടുതൽ ശക്തമാക്കുന്നതിനുമുള്ള വിപുലമായ പദ്ധകൾക്ക് യോഗം രൂപം നൽകി

Tags

Below Post Ad