യുവാവിന്റെ മരണം; നാടിനെ കണ്ണീരിലാഴ്ത്തി


വാഹനാപകടത്തിൽ മരണപ്പെട്ട ആനക്കര സ്വദേശി ഇന്ദ്രജിത്തിന്റെ വേർപാട് നാടിനെ കണ്ണീരിലാഴ്ത്തി. ഇന്നലെ പുലർച്ചെ രണ്ട് മണിക്ക് ചേർത്തല ദേശിയ പാതയിൽ മായിത്തറക്ക് സമീപം പിക്കപ്പ് വാനിൽ ലോറിയിടിച്ച് ഉണ്ടായ അപകടത്തിലാണ് വാൻ ഡ്രൈവറായിരുന്ന ആനക്കര സിഐടിയൂ തൊഴിലാളി കണ്ടമ്പുള്ളി ബാബുന്റെ മകൻ  ഇന്ദ്രജിത്ത് (ജിത്തു 22 ) മരണപ്പെട്ടത്.രണ്ട്  വർഷമായി എറണാകുളത്തെ എടിഎം റിപ്പയർ കമ്പനിയിൽ ഡ്രൈവറായിരുന്നു ഡിവൈഎഫ്ഐ പ്രവർത്തകനായ ഇന്ദ്രജിത്ത് 

പരുക്കുപറ്റിയ വാനിലുണ്ടായിരുന്ന മറ്റ്  രണ്ട് പേരെ ആലപ്പുഴ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം വിട്ട ലോറി റോഡിന്റെ ഒരു വശത്തേക്ക് മറിഞ്ഞിരുന്നു.ലോറി ഡ്രൈവർ പരിക്കുകളോടെ രക്ഷപ്പെട്ടു.


Below Post Ad