മുൻ തൃത്താല എംഎൽഎ ഇ.ശങ്കരൻ അന്തരിച്ചു.



തൃത്താല മുൻ എംഎൽഎ, ഇ ശങ്കരൻ (86) അന്തരിച്ചു. 1991-96 കാലത്ത് ഒമ്പതാം കേരള നിയമസഭയിൽ അംഗമായിരുന്നു.പട്ടാമ്പി സ്വകാര്യ ആശുപത്രിയിൽ വെള്ളിയാഴ്ച്ച രാവിലെ ഏഴ് മണിയോടെയായിരുന്നു അന്ത്യം. സംസ്കാരം ഉച്ചയ്ക്ക് ഒരു മണിക്ക് കുടുംബ ശ്മശാനത്തിൽ.തൃത്താലയുടെ സാമൂഹിക-രാഷ്ട്രീയ മേഖലയിൽ എന്നും സജീവമായിരുന്ന ശങ്കരൻ അവസാന സമയങ്ങളിലും സിപിഎം  പാർട്ടിയുടെ വേദികളിൽ നിത്യ സന്ദർശകനായിരുന്നു.തൃത്താല പാർട്ടി ഏരിയ കമ്മിറ്റി അംഗമായി പ്രവർത്തിച്ചിട്ടുണ്ട്.

ജനപ്രതിനിധി എന്ന നിലയില്‍ തന്റെ ജീവിതം കൊണ്ടും നേതൃശേഷി കൊണ്ടും അടയാളപ്പെടുത്തിയ ഒരു വലിയ മനുഷ്യനാണ് നമ്മെ വിട്ടുപോയതെന്ന് സ്പീക്കർ എം.ബി രാജേഷ് .

തൃത്താല മുൻ എം എൽ എ ഇ ശങ്കരേട്ടന്റെ വിയോഗം വേദനാജനകമാണ്.  സൗമ്യമായ പെരുമാറ്റം കൊണ്ട് എന്നും ജനസമ്മതനായിരുന്ന അദ്ദേഹം ഗുരുതുല്യനായിരുന്നെന്ന്  പി.മമ്മിക്കുട്ടി എംഎൽഎ പറഞ്ഞു.

കക്ഷി രാഷ്ട്രീയത്തിനതീതമായി എല്ലാവരോടും സൗഹൃദവും അടുപ്പവും പുലർത്തിയിരുന്ന അദ്ദേഹം വ്യക്തിപരമായി തനിക്കും ഏറെ പ്രിയപ്പെട്ട ഒരു പൊതുപ്രവർത്തകനായിരുന്നു എന്ന് മുൻ എംഎൽഎ വി.ടി ബൽറാം അനുശോചിച്ചു. 

 

Tags

Below Post Ad