ബഡ്സ് സ്കൂളുകൾക്ക് സാന്ത്വന സ്പർശവുമായി പട്ടാമ്പി ലയൺസ് ക്ലബ്ബ്


പട്ടാമ്പി താലൂക്കിലെ ഞാങ്ങാട്ടിരി, മരുതൂർ,പട്ടാമ്പി, വിളയൂർ തുടങ്ങി വിവിധ ബഡ്സ് സ്കൂളുകളിലേയ്ക്ക് സാനിറ്റൈസറുകളും കുട്ടികൾക്ക് പുതുവർഷ  സമ്മാനങ്ങളും പട്ടാമ്പി ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വിതരണം ചെയ്തു.


ഡിസ്ട്രിക്ട് ജോയിന്റ് ക്യാബിനറ്റ് സെക്രട്ടറി ലയൺ ഇർഷാദ് അഹമ്മദ് മൂസ Mjf പദ്ധതി ഉദ്ഘാടനം ചെയ്തു.പട്ടാമ്പി ലയൺസ് ക്ലബ്ബ് പ്രസിഡന്റ്‌ ലയൺ എം.അഹമ്മദ് കബീർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ലയൺ കെ. മനോജ്‌, ട്രഷറർ ലയൺ  ജയകൃഷ്ണൻ. കെ, ലയൺ വിജയൻ. എം. ജി എന്നിവർ ചടങ്ങിൽ പങ്കെടുത്തു സംസാരിച്ചു.

Tags

Below Post Ad