തൃത്താല വാഹനാപകടം; കാൽനട യാത്രക്കാരിക്ക് പരിക്ക്.


തൃത്താല ഹൈസ്കൂളിനു സമീപം നടന്ന വാഹനാപകടത്തിൽ കാൽനട യാത്രക്കാരിക്ക് പരിക്ക്.ഇന്ന് (ഞായര്‍) രാത്രി എട്ട് മണിക്ക് നടന്ന അപകടത്തിൽ ചിറ്റപ്പുറം പാലത്തിന് സമീപം പുഴവക്കത്ത് താമസിക്കുന്ന സ്ത്രീയാണ് അപകടത്തിൽപെട്ടത്. ഇവരെ നിസാര പരുക്കുകളോടെ പട്ടാമ്പി നിള ആശുപത്രിയിൽ പ്രവേശിപ്പിച്ചു.വാഹനം ഇടിച്ച സ്ത്രീ റോഡരികിലുള്ള പുൽകാട്ടിലേക്ക് തെറിച്ച് വീഴുകയായിരുന്നു. തൃത്താല റാഷിദ ബിരിയാണി സെൻ്ററിന് സമീപമാണ് അപകടം നടന്നത്. സ്ത്രീയെ ഇടിച്ച വാഹനം നിർത്താതെ പോയി

Below Post Ad