രാജ്യത്തെ മികച്ച കേഡറ്റിന് അഭിനന്ദനങ്ങളുമായി സ്പീക്കറെത്തി


രാജ്യത്തെ ഏറ്റവും മികച്ച എൻ സി സി കേഡറ്റ് എന്ന ബഹുമതി നേടിയ എസ് മാധവിനു അഭിനന്ദനങ്ങളുമായി സ്പീക്കർ എം.ബി രാജേഷ് .ആർമി സീനിയർ ഡിവിഷൻ വിഭാഗത്തിലെ ബെസ്റ്റ് കേഡറ്റ് ആയാണ് തൃത്താല കുമരനെല്ലൂർ സ്വദേശിയായ മാധവ് തെരഞ്ഞെടുക്കപ്പെട്ടത്. ഇന്നലെ മാധവിന്റെ വീട്ടിൽ സ്പീക്കർ നേരിട്ടെത്തി അഭിനന്ദനങ്ങൾ അറിയിക്കുകയായിരുന്നു.

പട്ടാമ്പി കോളേജിലെ രണ്ടാം വർഷ ബിരുദ വിദ്യാർഥിയായ മാധവ് രാജ്യത്തെ മുഴുവൻ സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും എൻ സി സി കേഡറ്റുകളെ മറികടന്നാണ് ഈ നേട്ടം സ്വന്തമാക്കിയത് എന്നത് അഭിമാനകരമാനിന്ന് എം.രാജേഷ് പറഞ്ഞു.

Below Post Ad