ചാലിശ്ശേരി മുലയംപറമ്പ് പൂരത്തിനോടുബന്ധിച്ച് ഞായറാഴ്ച ഉച്ചക്ക് രണ്ട് മണി മുതൽ രാത്രി പത്ത് മണി വരെ പട്ടാമ്പി കുന്നംകുളം പാതയിൽ ഗതാഗത നിയന്ത്രണം
കുന്നംകുളത്ത് നിന്ന് പട്ടാമ്പി ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ ഒറ്റപ്പിലാവ്, പെരിങ്ങോട് വഴി കൂറ്റനാട് എത്തിച്ചേരണം.
പട്ടാമ്പിയിൽ നിന്ന് ഗുരുവായൂർ ഭാഗത്തേക്കുള്ള വാഹനങ്ങൾ കൂറ്റനാട്, പെരിങ്ങോട്, ഒറ്റപ്പിലാവ് വഴി പോകണം എന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
മുലയംപറമ്പത്തുകാവ് ഭഗവതീക്ഷേത്രവും പരിസരവും പൂരവാണ്യത്തോടെ ആവേശത്തിലേക്ക്. മൂന്ന് ജില്ലകളുടെ സംഗമസ്ഥാനമായ ചാലിശ്ശേരിയിൽ ഞായറാഴ്‌ചയാണ് പൂരാഘോഷം. കൂട്ടിയെഴുന്നള്ളിപ്പിന് അനുമതിയില്ലെങ്കിലും ദേവസ്വം പൂരത്തിനു പുറമേ 23 ദേശക്കമ്മിറ്റികൾ ആഘോഷത്തിൽ പങ്കാളികളാകുന്നുണ്ട്.
ശനിയാഴ്‌ച വൈകീട്ട് കാർഷികോപകരണങ്ങളും പച്ചക്കറികളും മത്സ്യവും മറ്റ് വിഭവങ്ങളുമായി വാണ്യത്തിന് ആളുകളെത്തി. നാടോടി കച്ചവടക്കാരും കൂട്ടത്തിലുണ്ട്. പൂരദിവസങ്ങളിൽ നാശനഷ്ടങ്ങളുണ്ടായാൽ പരിഹരിക്കുന്നതിന് ഒരുകോടി രൂപയ്ക്ക് ഇൻഷുർ ചെയ്തിട്ടുണ്ടെന്ന് കേന്ദ്ര പൂരാഘോഷക്കമ്മിറ്റി രക്ഷാധികാരി രാജൻ പുലിക്കോട്ടിൽ, പ്രസിഡന്റ് മുരളി കുന്നത്തേരി, ശ്രീജിത്ത്, സുഷി ആലിക്കര എന്നിവർ അറിയിച്ചു.
പൂരദിവസമായ ഞായറാഴ്‌ച രണ്ടുമുതൽ രാത്രി 10 വരെ പട്ടാമ്പി-കുന്നംകുളം റോഡിൽ ഗതാഗതനിയന്ത്രണമുണ്ട്. കുന്നംകുളത്തുനിന്ന് പട്ടാമ്പി ഭാഗത്തേക്കുള്ള വാഹനങ്ങൾ ഒറ്റപ്പിലാവ്, പെരിങ്ങോട് വഴി കൂറ്റനാട് എത്തി യാത്ര തുടരണം. ക്ഷേത്രമൈതാനത്ത് കൂടുതൽ നിരീക്ഷണക്യാമറകളും സുരക്ഷാസംവിധാനങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് എസ്.എച്ച്.ഒ. കെ.സി. വിനു അറിയിച്ചു