മുഹമ്മദ് മുഹ്സിന്‍ നായകനായ തീ എന്ന സിനിയുടെ ആദ്യ പ്രദര്‍ശനം നിയമസഭയിൽ



കടുത്ത രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വേദിയാകുന്ന നിയമസഭാ സമുച്ചയം എം.എല്‍.എമാര്‍ അഭിനയിച്ച സിനിമയുടെ ആദ്യ പ്രദര്‍ശന വേദിയായി. മുഹമ്മദ് മുഹ്സിന്‍ നായകനായ തീ എന്ന സിനിമയാണ് ശങ്കരനാരായണന്‍ തമ്പി ഹാളില്‍ പ്രദര്‍ശിപ്പിച്ചത്. സി.ആര്‍ മഹേഷും ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.

കഴിഞ്ഞ നിയമസഭയിലെ പ്രായംകുറഞ്ഞ അംഗമായ എം. മുഹ്സിന്‍ ടെലിവിഷന്‍ ജേര്‍ണലിസ്റ്റിനെയാണ് അവതരിപ്പിക്കുന്നത്. ഡല്‍ഹിയില്‍ പ്രവര്‍ത്തിക്കുന്നതിനിടെ സര്‍വകലാശാല യുവജനോല്‍സവത്തില്‍ ഒന്നാംസമ്മാനം കിട്ടിയ ലളിതഗാനം നാട്ടിലെ ഓര്‍മകളിലേക്ക് കൊണ്ടുപോകുന്നു.

വി. നാഗേന്ദ്രന്‍ രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രത്തില്‍ സി.ആര്‍.മഹേഷ് എം.എല്‍.എ, കെ. സോമപ്രസാദ് .എം.പി. മുന്‍ എം.എല്‍.എ സുരേഷ് കുറുപ്പ് എന്നിവരും വേഷമിട്ടിട്ടുണ്ട്. സാഗരയാണ് നായിക.

വിപ്ലവ ഗായിക പി.കെ. മേദിനി, ഗായകന്‍ ഉണ്ണിമേനോന്‍, നാടന്‍ പാട്ടുകലാകാരന്‍ സി.ജെ. കുട്ടപ്പന്‍ എന്നിവരും പാടി അഭിനയിക്കുന്നു. പ്രദര്‍ശനത്തിന് മുമ്പ് സ്പീക്കര്‍ എം.ബി. രാജേഷ് കലാകാന്മാരെ ആദരിച്ചു.

Tags

Below Post Ad