പൾസ് പോളിയോ ഇമ്യൂണൈസേഷൻ 2022 ഇന്ന്


ദേശീയ പൾസ് പോളിയോ നിർമാർജന യജ്ഞത്തിന്റെ ഭാഗമായി  ഇന്ന് കേരളത്തിലുടനീളം പോളിയോ വിതരണം നടക്കുന്നു. നിങ്ങളുടെ വീടുകളിലുള്ള 5 വയസ്സ് വരെയുള്ള കുട്ടികൾക്ക് നിർബന്ധമായും അടുത്തുള്ള പോളിയോ ബൂത്തിൽ പോയി തുള്ളി മരുന്ന് നൽകുക.

കോട്ടപ്പാടം അംഗണവാടിയിലെ 5 വയസ്സ്‌ വരെയുള്ള കുട്ടികളുടെ പോളിയോ തുള്ളിമരുന്ന് വിതരണം തൃത്താല ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മാളിയേക്കൽ ബാവ  ഉദ്ഘാടനം ചെയ്തു. 


പരുതൂർ ഗ്രാമ പഞ്ചായത്ത്

ദേശീയ പൾസ് പോളിയോ നിർമാർജന യജ്ഞത്തിന്റെ ഭാഗമായി ഇരുപത്തിനാല് സെന്ററുകളിലായി ഇന്ന് പരുതൂരിലെ കുട്ടികൾക്ക് പോളിയോ പ്രതിരോധ തുള്ളിമരുന്ന് നൽകുന്നു. വൈകീട്ട് അഞ്ച് വരെ ഇരുപത്തിനാല് ക്യാമ്പുകളിലും സൗകര്യം ഉണ്ടായിരിക്കുന്നതാണ്.
ഔപചാരികമായ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് എ.പി.എം സക്കരിയ നിർവഹിച്ചു. പരുതൂർ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷൻ അബി എടമന അധ്യക്ഷത വഹിച്ചു.
മെഡിക്കൽ ഓഫീസർ ഡോ. ജാനിഷ്, എച്ച്.ഐ പത്മാവതി, പി എച്ച് എൻ റോസി , ജെ പി എച്ച് എൻ ഇന്ദുലേഖ , ഇന്ദിര ജെ.എച്ച്.ഐ മാരായ ശിവരാമൻ, ജാഫർ തുടങ്ങിയവർ പങ്കെടുത്തു.


കപ്പൂർ ഗ്രാമ പഞ്ചായത്ത്

കപ്പൂർ ഗ്രാമ പഞ്ചായത്ത് തല ഉദ്ഘാടനം കപ്പൂർ FHC യിൽ കപ്പൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഷറഫുദ്ദീൻ കളത്തിൽ നിർവ്വഹിച്ചു മെഡിക്കൽ ഓഫീസർ ഡോ: സുനിൽ, എച്ച് ഐ രാജീവ്, ജെ എച്ച് ഐ സൈനുദ്ദീൻ ,സിസ്റ്റർ ദീപ ,ആശാ വർക്കർ പുഷ്പ എന്നിവർ പങ്കെടുത്തു


ആനക്കര ഗ്രാമപഞ്ചായത്ത്

ആനക്കര ഗ്രാമപഞ്ചായത്ത് കുമ്പിടി കുടുംബാരോഗ്യകേന്ദ്രം പോളിയോ ഇമ്യൂണൈസേഷൻ ആനക്കര ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ മുഹമ്മദ് പോളിയോ തുള്ളിമരുന്ന് നൽകി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ മെഡിക്കൽ ഓഫീസർ റജിന , ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ റീന , ജനാർദ്ദനൻ , jphn വിജയലക്ഷ്മി , സ്റ്റാഫ് നഴ്സ് ഷംല , , അശാവർക്കർമാരായ ഷൈലജ ,രമ ,വളണ്ടിയർമാരായ സബാഹ് , മുജീബ് തുടങ്ങിയവർ സംബന്ധിച്ചു

Below Post Ad