കേരള സംസ്ഥാന പട്ടികജാതി-പട്ടികവർഗ്ഗ വികസന കോർപ്പറേഷന്റെ വായ്പാ വിതരണം പരുതൂർ പഞ്ചായത്തിലെ പള്ളിപ്പുറം സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ സ്പീക്കർ എം.ബി.രാജേഷ് ഉദ്‌ഘാടനം ചെയ്തു.
തൃത്താല നിയോജകമണ്ഡലത്തിലെ ഒട്ടേറെപ്പേർക്ക് പ്രയോജനകരമാകുന്ന ഇത്തരമൊരു പരിപാടിക്ക് നേതൃത്വം നൽകിയ കോർപ്പറേഷൻ ചെയർമാനും മുൻ ചേലക്കര എം എൽ എ യുമായ ശ്രീ യു പ്രദീപ്, കോർപ്പറേഷൻ മാനേജിങ് ഡയറക്ടർ ഡോ. എം എ നാസർ എന്നിവരോടുള്ള നന്ദിയും സ്നേഹവും സ്പീക്കർ അറിയിച്ചു .