തിരിച്ചെത്തിയ പ്രവാസികളുടെ പുനരധിവാസത്തിന് പ്രാധാന്യം നൽകി കൊണ്ടുള്ള പദ്ധതി നടപ്പാക്കാൻ സർക്കാർ തയ്യാറാവണം എന്ന് ഇ.ടി മുഹമ്മദ് ബഷീർ എം.പി ആവശ്യപ്പെട്ടു
റാസൽഖൈമ കെഎംസിസി ഫൗണ്ടേഴ്സ് ഓർഗനൈസേഷൻ സംഗമം ചങ്ങരംകുളത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പി എം കെ കാഞ്ഞിയൂർ അധ്യക്ഷത വഹിച്ച പരിപാടിയിൽ റാസൽഖൈമ കെഎംസിസി മുൻ പ്രസിഡന്റുമാരിയിരുന്ന സയ്യിദ് അബ്ദുറഹിമാൻ തങ്ങൾ, വി ടി അബൂബക്കർ മൗലവി, സി പി കെ ബാവ ഹാജി എന്നിവരുടെ നാമധേയത്തിൽ സയ്യിദ് അബ്ദുല്ല കോയ തങ്ങൾ, എം കെ എ മൗലവി കടിയങ്ങാട്, പി പി യൂസഫലി കോക്കൂർ, വി കുഞ്ഞു വളവന്നൂർ, ഇ പി ഏനു കല്ലുറുമ, ടി ഉമ്മർ നന്നമ്മുക്ക്, പി സി മുഹമദ്ഹാജി, പി പി മുഹമ്മദ്കുട്ടി എന്നിവർക്ക് പ്രത്യേക ആദരവുകൾ നൽകി.
അഷ്റഫ് കോക്കൂർ, ഷാനവാസ് വട്ടത്തൂർ, പി കെ എ കരീം പേരശ്ശനൂർ, ഹാരിസ് ആലപ്പുഴ, എ വി അഹമ്മദ്, അഷ്റഫ് കൊഴിക്കര തുടങ്ങിയവർ ആശംസകൾ നേർന്നു സംസാരിച്ചു. റാസൽഖൈമ കെഎംസിസി ഫൗണ്ടേഴ്സ് ഓർഗനൈസേഷൻ പുതിയ കമ്മിറ്റി രൂപീകരിച്ചു.