കെ.എസ്.ടി.യു ജില്ല സമ്മേളനം തൃത്താലയിൽ സമാപിച്ചു


തൃത്താല: നൂനപക്ഷ സമുദായം പതിറ്റാണ്ടുകളായി ആർജ്ജിച്ചെടുത്ത അവകാശങ്ങളെ സംസ്ഥാന സർക്കാർ അപ്രസക്തമാക്കുന്നന്നതായി മുസ്ലിം ലീഗ് സംസ്ഥാന ഉപാദ്ധ്യക്ഷൻ സിഎഎംഎ കരീം പറഞ്ഞു. കെ.എസ്.ടി.യു ജില്ല സമ്മേളനം തൃത്താലയിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സ്വാഗത സംഘം ചെയർമാൻ എസ് എം കെ തങ്ങൾ അധ്യക്ഷത വഹിച്ചു. 

ഭരണഘടന നൽകുന്ന അവകാശങ്ങളെ അവമതിക്കുന്ന സമീപനത്തിൽ ഇരു സർക്കാരും വ്യത്യസ്ഥമല്ല. സമര പോരാട്ടങ്ങളിലൂടെ നേടി എടുത്ത അവകാശങ്ങളെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം മറ്റാരേക്കാളും ഏറ്റടുക്കേണ്ട അധ്യാപക സംഘടനയാണ് കെ.എസ് ടി.യു. എന്നും അദ്ദേഹം ഉണർത്തി. 

കലർപ്പില്ലാതെ രാജ്യത്തിെൻറ ചരിത്രം ഇളം തലമുറയെ പഠിപ്പിക്കുന്നതിന് പകരം കേന്ദ്ര വിദ്യാഭ്യാസ രേഖകളിൽ ഫാഷിസവും വർഗീയതയും തിരുകി മതേതര സംസ്കാരത്തിന് കളങ്കം വരുത്തുന്നത് ആപൽകരമാണന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.  

കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ടി. ബൽറാം. പി.ഇ.എ. സലാം, പി.സുരേന്ദ്രൻ, സി.എം. അലി, സിദ്ദീഖ് പാറക്കോട്, എം.കെ. അൻവർ സാദത്ത്, ടി. അമീർ, എം.യാഹുൽ ഹമീദ്, ടി മുഹമ്മദ്, ഇ. മുസ്തഫ, സജിദ വിനോദ്, സക്കരിയ കൊടുമുണ്ട, ബി.എസ് മുസ്തഫ തങ്ങൾ, പി.മുഹമ്മദുണ്ണി, ടി.മൊയ്തീൻ കുട്ടി, കെ.സമദ്.  പത്തിൽ അലി, എം.കെ. അൻവർ സാദത്ത്, എം എസ് കരീം  തുടങ്ങിയവർ പ്രസംഗിച്ചു. 

വിദ്യഭ്യാസ സമ്മേളനം കെ എസ് ടി യു സംസ്ഥാന പ്രസിഡന്റ് കരീം പടുകുണ്ടിൽ ഉൽഘാടനം ചെയ്തു. നാസർ തേളത്ത് അധ്യക്ഷനായി. ഹമീദ് കൊമ്പത്ത്, ആളത്ത് ശിഹാബ്, ഹംസ മാടാല, കെ.ഷറഫുദ്ദീൻ, സി.എച്ച് സുൽഫിക്കറലി, കെ.വി മുസ്തഫ, എൻ. കോയ മൗലവി, പി.വൈ കുഞ്ഞിമോൻ, മുനീബ് ഹസ്സൻ, റൂബിയ റഹ്മാൻ, സിയാദ്, യു.ടി. താഹിർ, ഖമർ എം. മൊയ്തീൻ,എം.എൻ. നൗഷാദ് തുടങ്ങിയവർ പ്രസംഗിച്ചു.    

Tags

Below Post Ad