ഭൂഗർഭജലത്തിൻ്റെ ആഴവും ലഭ്യതയും ഞൊടിയിടയിൽ കണ്ടെത്തുന്ന ആധുനിക യന്ത്രം കേരളത്തിലെത്തി. അമേരിക്കൻ നിർമ്മിത ഒമേഗ വാട്ടർ ഡിറ്റക്ടറാണ് എടപ്പാളിൽ എത്തിയിരിക്കുന്നത്. ഒന്നേകാൽ കിലോ മാത്രം ഭാരമുള്ള യന്ത്രം എടപ്പാൾ സ്വദേശി പി.വി.ജയനാണ് സ്വന്തമാക്കിയത്.
വേനൽ കത്തിയെരിഞ്ഞു കൊണ്ടിരിക്കുന്ന ഘട്ടത്തിൽ ആധുനിക യന്ത്രത്തിൻ്റെ സാന്നിധ്യം കർഷക ജനതക്ക് ഏറെ ആശ്വാസമാകുമെന്ന് യന്ത്രം പുറത്തിറക്കിയ സിനിമാ താരം രാമു അഭിപ്രായപ്പെട്ടു.
2500 മീറ്റർ ദൂരെയും, 1500 അടി താഴെയും ജലത്തിൻ്റെ ലഭ്യത കാണാൻ ഒരിടത്തു നിന്നു കൊണ്ട് യന്ത്രം നിർണയിക്കും. ഇതിലാകട്ടെ ശുദ്ധജലത്തെയും, അശുദ്ധജലത്തെയും ഈ യന്ത്രം കണ്ടെത്തും. മൊബൈലിലെ സോഫ്റ്റ് വെയർ അപ്ഡേഷൻ പോലെത്തന്നെ കമ്പനി യഥാസമയം സോഫ്റ്റ് വെയർ അപ്ഡേറ്റ് ചെയ്യുമെന്നതിനാൽ യന്ത്രവുമായി ഓടി നടക്കേണ്ട ആവശ്യമില്ല.
പതിനഞ്ച് ഏക്കർ സ്ഥലത്ത് എവിടെയും നടക്കാതെ ഒരിടത്ത് നിന്ന് കൊണ്ട് ഭൂഗർഭജലത്തിൻ്റെ ആഴം കൺമുന്നിൽ കാണിച്ചുതരുന്ന യന്ത്രം കൈയ്യിൽ പിടിച്ചാൽ ആൻ്റിനയുടെ സഞ്ചാരം അതിവേഗത്തിലായി മെഷീനിൽ നിന്ന് ശബ്ദം പുറത്തു വരുന്നതോടെ ജല തോത് സ്ക്രീനിൽ തെളിഞ്ഞു നിൽക്കും.
2022 ൽ പുറത്തിറക്കിയ ഈ യന്ത്രം എത്തുന്നതിന് മുമ്പ് ജയൻ നാലു യന്ത്രങ്ങൾ വിദേശ നിർമ്മിതി എത്തിച്ചിരുന്നു. കർണാടക, തമിഴ്നാട്, ജോർദാൻ, മലേഷ്യ, സിംഗപ്പൂര് തുടങ്ങിയ സ്ഥലങ്ങളിൽ നേരത്തെയുണ്ടായിരുന്ന യന്ത്രങ്ങളുടെ സഹായത്തോടെ ജല നിർണയം നടത്തി ശ്രദ്ധേയനായതോടെയാണ് ആധുനിക യന്ത്രത്തിന് പിറകെ പോയി അത് സ്വന്തമാക്കിയത്.
നേരത്തെ വന്ന യന്ത്രo ഉപയോഗിച്ച് തൻ്റെ തൃശൂർ കയ്പമംഗലത്തെ സ്ഥലത്ത് ജലലഭ്യത കണ്ട് കുഴൽക്കിണർ നിർമ്മിച്ച് വേണ്ടുവോളം ജലം ലഭിച്ചതിൻ്റെ സംതൃപ്തിയോടെയാണ് സിനിമാ താരം രാമു പുതിയ യന്ത്രം കാണാനെത്തിയത്.ജലം ലഭിക്കില്ലെന്ന് പലരും വിധിയെഴുതിയ മറ്റൊരു തോട്ടത്തിലേക്ക് ജലലഭ്യത കണ്ടെത്താൻ യന്ത്രസഹായം തേടിയാണ് രാമു മടങ്ങിയത്.കഴിഞ്ഞ രണ്ടു പതിറ്റാണ്ടിലേറെയായി ജലലഭ്യത നിർണയിച്ച് കുഴൽ കിണർ നിർമ്മിക്കുന്ന ജയൻ അത്യാധുനിക യന്ത്രങ്ങളുടെ കൂട്ടുകാരൻ കൂടിയാണ്.
ഫോൺ: 9747101702, 9946311702