പട്ടാമ്പിയിൽ എം.ഡി.എം.എ യുമായി യുവാവ് പിടിയിൽ


പട്ടാമ്പിയിൽ എം.ഡി.എം.എ യുമായി യുവാവ് പിടിയിൽ.വിളയൂർ കരിങ്ങനാട് സ്വദേശി കൊടക്കാട്ട് പറമ്പിൽ തഹ്സിന് ഹംസ(23) യെയാണ് 3.74 ഗ്രാം  എം.ഡി.എം.എ യുമായി പട്ടാമ്പി പോലീസ് പിടികൂടിയത്.രഹസ്യ വിവരത്തെ തുടർന്ന് പട്ടാമ്പി റെയിൽവേ സ്റ്റേഷനിൽ നിന്നാണ് ഇയാളെ കസ്റ്റഡിയിൽ എടുത്തത് 

ബംഗളൂരുവിൽ  ദിവസങ്ങളോളം താമസിച്ച് ലഹരി മരുന്നുമായി നാട്ടിലെത്തി വിൽപന  നടത്തുന്നതാണ് ഇയാളുടെ രീതിയെന്ന് പട്ടാമ്പി പോലീസ് പറഞ്ഞു.പട്ടാമ്പി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Below Post Ad