സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ കുറ്റിപ്പുറം സ്വദേശി തൃശൂരിൽ പിടിയിൽ.കുറ്റിപ്പുറം ബംഗ്ളാംകുന്നിൽ മേലേതിൽ വീട്ടിൽ മൊയ്തീൻകുട്ടിയെയാണ് (47) തൃശൂർ ടൗൺ ഈസ്റ്റ് പോലീസ് അറസ്റ്റു ചെയ്തത്.
നേരത്തെ വിദേശത്ത് ജോലി ചെയ്തിരുന്ന പ്രതിയുടെ വാഗ്ദാനത്തിനിരയായി ഒട്ടേറെ സ്ത്രീകൾ വഞ്ചിക്കപ്പെട്ടിട്ടുണ്ടെന്നും ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സ്ത്രീകളെ കേന്ദ്രീകരിച്ചാണ് ഇയാൾ തട്ടിപ്പ് നടത്തിയിരുന്നതെന്നും പോലീസ് പറയുന്നു
സിനിമയിൽ അവസരം വാങ്ങിത്തരാമെന്ന് പറഞ്ഞ് സ്വർണ്ണാഭരണം തട്ടിയെടുത്തെന്ന യുവതിയുടെ പരാതിയിലാണ് അറസ്റ്റ്.കഴിഞ്ഞ ഒക്ടോബരിൽ തൃശൂർ ബസ്സ്റ്റാൻഡിൽ വെച്ചാണ് യുവതി ഇയാളെ പരിചയപ്പെടുന്നത്.സിനിമ നിർമ്മാതാവാണെന്ന് പരിചയപ്പെടുത്തി വ്യാജ പേരും മേൽ വിലാസവുമായാണ് ഇയാൾ യുവതിക്ക് നൽകിയത് .
പരാതിയെ തുടർന്ന് ഫോൺ നമ്പർ പിന്തുടർന്നാണ് ഇൻസ്‌പെക്ടർ ആർ. ലാൽകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം വീട്ടിലെത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു