എടപ്പാൾ പാർക്കിങ് പ്രശ്നത്തിന് പരിഹാരമായി


 എടപ്പാൾ  ടൗണിൽ മേൽപാലത്തിനു താഴെ ടാക്സി കാറുകൾ നിർത്തിയിടുന്നത് സംബന്ധിച്ച തർക്കത്തിന് ട്രാഫിക് റഗുലേറ്ററി അതോറിറ്റി യോഗത്തിൽ പരിഹാരം. തൃശൂർ റോഡിൽ കൂടുതൽ സ്ഥലം കയ്യടക്കി കാറുകൾ നിർത്തിയിട്ടതിനെതിരെ വ്യാപാരികൾ രംഗത്തെത്തിയിരുന്നു.

 കടകളിലേക്ക് ചരക്ക് ഇറക്കാൻ കഴിയുന്നില്ലെന്നും പൊതുജനങ്ങൾക്ക് വാഹനങ്ങൾ നിർത്തി സാധനങ്ങൾ വാങ്ങാൻ സാധിക്കുന്നില്ലെന്നും പരാതി ഉയർന്നു. കാറുകൾ മാറ്റാൻ ഡ്രൈവർമാരും തയാറായില്ല. ഇതേത്തുടർന്നാണ് അടിയന്തര യോഗം വിളിച്ച് ചർച്ച നടത്തിയത്.

പാലത്തിന് താഴെ എയ്ഡ് പോസ്റ്റിനോടു ചേർന്ന് രണ്ടു വരിയായി ഒന്നിനു പിറകിൽ ഒന്നായി 4 കാറുകൾ നിർത്താൻ തീരുമാനിച്ചു. ശേഷിക്കുന്ന സ്ഥലം വ്യാപാരികൾക്ക് ചരക്ക് ഇറക്കാൻ ഉപയോഗിക്കാം. കടകളിലേക്ക് വരുന്ന വാഹനങ്ങൾക്ക് മറ്റു ഭാഗങ്ങളിൽ പാർക്ക് ചെയ്യാം. 

പാലത്തിനുതാഴെ സ്ഥിരമായി നിർത്തിയിടുന്ന ബൈക്കുകൾ ഉൾപ്പെടെ പിടിച്ചെടുക്കും. കുറ്റിപ്പുറം റോഡിൽ 5 ഗുഡ്സ് ഓട്ടോകൾ നിർത്തിയിരുന്ന സ്ഥലത്തുനിന്ന് മുന്നിലേക്ക് നീക്കി നിർത്താനും തീരുമാനിച്ചു.

Tags

Below Post Ad