പിടികിട്ടാപ്പുള്ളിയെ വളാഞ്ചേരി പോലീസ് പിടികൂടി

 


നിരവധി കേസുകളുള്ള പിടികിട്ടാപുള്ളിയും ഗുണ്ടാ സംഘത്തിലെ പ്രധാന അംഗവുമായ പ്രതി പിടിയിൽ .തൃശുർ അമ്മാടം തന്നംക്കാവിൽ രൂപേഷ് (35 ) നെയാണ് വളാഞ്ചേരി എസ്.എച്ച്.ഒ കെ.ജെ. ജിനേഷിൻെറ നേതൃത്വത്തിലുള്ള പൊലീസ് സംഘം തൃശ്ശൂരിൽ വച്ച് അറസ്റ്റ് ചെയ്തത്.
തൃശൂരിലെ കടവി രഞ്ജിത്തിന്റെ നേതൃത്വത്തിലുള്ള ഗുണ്ടാസംഘത്തിൻറെ വലംകൈയായിരുന്നു പ്രതി.2008 ൽ വട്ടപ്പാറ വളവിൽ വെച്ച് വെച്ച് കോഴിക്കോട് നിന്നും വരികയായിരുന്ന ബസ് തടഞ്ഞ് നിർത്തി പണം കവർന്നതുമായി ബന്ധപ്പെട്ട് പ്രതിയെ വളാഞ്ചേരി പൊലിസ് അറസ്റ്റ് ചെയ്യുകയും തുടർന്ന് ഇയാൾക്ക് ജാമ്യം കിട്ടിയെങ്കിലും കോടതിയിൽ ഹാജരാകാതെ മുങ്ങുകയായിരുന്നു.

പട്ടിക്കാട് നിന്നും 36 കി.ഗ്രാം കഞ്ചാവ് പ്രതിയിൽ നിന്നും പിടികൂടിയിരുന്നു. തൃശൂർ ജില്ലയിലെ നിരവധി സ്‌റ്റേഷനുകളിൽ പ്രതിയുടെ പേരിൽപണം തട്ടിയെടുത്തതിനും, കൊലപാതക ശ്രമകേസുകളുംകഞ്ചാവ് കേസുകളും നിലവിൽ ഉണ്ട്‌ . ഗുണ്ടാ തലവൻ കടവ് രഞ്ജിത്തിൻറെ സംഘാഗമായിരുന്നുവെങ്കിലും ഇയാൾ ജയിലിൽ ആയിരുന്ന സമയത്തു ആ ഗ്യാങ്ങിനെ നിയന്ത്രിച്ചിരുന്ന ഇയാൾ ഇപ്പോൾ ആശാൻ എന്ന വിളിപ്പേരോടെ പുതിയൊരു ക്രിമിനൽ സംഘത്തിൻെറ നേതാവു ആകുവാൻ ശ്രമിക്കുന്നതിനിടയിൽ ആണ് പോലീസ് പിടിയിലാകുന്നത്.

പ്രതിയെ മഞ്ചേരി അഡിഷണൽ സെഷൻസ് കോടതിയിൽ ഹാജരാക്കി.കോടതി ഇയാളെ 14 ദിവസത്തേക്ക് റിമാൻ്റ് ചെയ്തു.പോലീസ് സംഘത്തിൽ SI മാരായ നൗഷാദ്, അസീസ് cpo മാരായ ഷഫീക്, ശ്യം, ജോൺസൻ എന്നിവരും ഉണ്ടായിരുന്നു
Tags

Below Post Ad