അന്തർസംസ്ഥാന വാഹന മോഷണ സംഘത്തിൽപെട്ട യുവാവിനെ കുറ്റിപ്പുറം പോലീസ് അറസ്റ്റ് ചെയ്തു. കുറ്റിപ്പുറം പെരുമ്പറമ്പ് ചോലവളവിലെ ഒരു സ്ഥാപനത്തിൽ നിർത്തിയിട്ട അശോക് ലൈലന്റ് ദോസ്ത് പിക്കപ്പ്മോഷ്ടിച്ച തമിഴ്നാട് കോയമ്പത്തൂരിലെ സുന്ദരപുരം കാമരാജ നഗർ സ്വദേശിയായ എൻ പി മുഹമ്മദാലിയുടെ മകൻ സമീറിനെയാ(42)ണ് ആലത്തൂർ പൊലീസിന്റെ സഹായത്തോടെ പിടികൂടിയത്.
മോഷ്ടിച്ച വാഹനം തമിഴ്‌നാട്ടിലേക്ക് കടത്താൻ ശ്രമിക്കവെ വാളയാർ ഭാഗത്തുനിന്നാണ് പിടിയിലായത് .
..