ഗ്യാസ് സിലിണ്ടർ നിറച്ച വണ്ടി കടയിലേക്ക് ഇടിച്ചുകയറി അപകടം

 


തലക്കശ്ശേരി കാജാ നഗറില്‍ ഇറക്കത്ത് നിര്‍ത്തിയിട്ട ഗ്യാസ്  സിലിണ്ടർ നിറച്ച ലോറി കടയിലേക്ക് കയറി കടയുടെ മുന്‍ഭാഗം ഭാഗികമായി തകർന്നു.

ഇന്ന് ഉച്ചക്ക്  മണിയോടെ കോട്ടപ്പാടത്ത് നിന്നും തലക്കശ്ശേരിയിലേക്ക്  വരുന്ന വഴിയാണ് നിസ്കാര പള്ളിക്ക് സമീപം ഉയർന്ന പ്രദേശത്ത് ഗ്യാസ് സിലിണ്ടർ നിറച്ച വണ്ടി നിർത്തിയിട്ടത്.

 ഡ്രൈവർ വണ്ടിയിൽ നിന്ന് ഇറങ്ങി പോവുകയും അല്പസമയത്തിനകം വണ്ടി താനേ നീങ്ങുകയും പള്ളിയുടെ ഉടമസ്ഥതയിലുള്ള കടയിലേക്ക് ഇടിച്ചുകയറുകയായിരുന്നു.ആളപായമില്ല 

Tags

Below Post Ad