കാങ്കപ്പുഴ റഗുലേറ്റര്‍ കം ബ്രിഡ്ജ് പദ്ധതിക്ക് 125 കോടിയുടെ കിഫ്ബി അംഗീകരം

 

കാങ്കപ്പുഴ റഗുലേറ്റര്‍ കം ബ്രിഡ്ജ്  പദ്ധതിക്ക് 125 കോടിയുടെ  ഇന്ന് ചേര്‍ന്ന കിഫ്ബി ബോര്‍ഡ് യോഗത്തില്‍ അംഗീകാരം ലഭിച്ചതായി സ്പീക്കർ എം.ബി..രാജേഷ് അറിയിച്ചു.

കാലപ്പഴക്കമേറിയ കുറ്റിപ്പുറം പാലത്തിന് പകരമായി പ്രയോജനപ്പെടുന്നതും മലപ്പുറം പാലക്കാട് ജില്ലകളെ തമ്മില്‍ ബന്ധിപ്പിക്കുന്നതുമാണ് കാങ്കപ്പുഴ കാങ്കക്കടവ് പാലം.റഗുലേറ്റര്‍ കൂടി ഉള്‍പ്പെടുന്ന പദ്ധതിയായതിനാല്‍ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനും കൃഷിക്കും ജലസേചനത്തിനുമുള്ള  പ്രധാന  സ്രോതസ്സ് എന്ന നിലയിലും ഈ പദ്ധതി ഏറെ പ്രയോജനപ്പെടുമെന്നും  തൃത്താലയുടെ  അടിസ്ഥാന സൗകര്യ  വികസനത്തിന്റെ നാഴികക്കല്ലായി ഈ പദ്ധതി മാറുമെന്നും  തൃത്താല എം എൽ എ യും സ്പീക്കറുമായ എം.ബി രാജേഷ് അറിയിച്ചു 



പദ്ധതിക്ക് അനുമതി ലഭ്യമാക്കുന്നതിന് നേതൃത്വം നല്‍കിയ  ധനകാര്യ വകുുപ്പ് മന്ത്രി ശ്രീ. കെ.എന്‍. ബാലഗോപാല്‍, ജലവിഭവ വകുപ്പ് മന്ത്രി  ശ്രീ. റോഷി അഗസ്റ്റിന്‍, കിഫ്ബിയുടെയും കിഡ്കിന്റെയും ഉദ്യോഗസ്ഥര്‍ എന്നിവർക്കും കോട്ടക്കല്‍ എം.എല്‍.എ  ആബിദ് ഹുസൈന്‍ തങ്ങൾക്കും  സ്പീക്കർ പ്രത്യേകം നന്ദി രേഖപ്പെടുത്തി

Below Post Ad