ഒറ്റപ്പാലം ചിനക്കത്തൂരിൽ യുവാവിനെ കൊന്നുകുഴിച്ചുമൂടിയ തായി മോഷണക്കേസ് പ്രതിയുടെ വെളിപ്പെടുത്തൽ .ആഷിഖ് (24) എന്ന യുവാവിനെ കൊന്നതായി സുഹൃത്ത് മുഹമ്മദ് ഫിറോസ് ആണ് പട്ടാമ്പി പോലീസിന് മൊഴി നൽകിയത്. വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ പട്ടാമ്പി പോലീസ് സംഭവ സ്ഥലത്തേക്ക് തിരിച്ചു.
വിരലടയാള വിദഗ്ധരും ഫോറൻസിക് ഉദ്യോഗസ്ഥരും സംഭവസ്ഥലത്ത് ഉണ്ട്. 2015ലെ മോഷണ കേസുമായി ബന്ധപ്പെട്ടാണ് മുഹമ്മദ് ഫിറോസിനെ അറസ്റ്റ് ചെയ്തത്. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് കിഴക്കൻ ഒറ്റപ്പാലത്തെ ആഷിഖിനെ കൊന്നുകുഴിച്ചുമൂടിയ തായി യുവാവ് മൊഴിനൽകിയത്.