വീട് വിട്ടിറങ്ങിയ പത്തു വയസുകാരിയെ വീട്ടിലെത്തിച്ച് ചങ്ങരംകുളം പോലീസ്


പിതാവ് വഴക്കു പറഞ്ഞതിന് വീട് വിട്ടിറങ്ങിയ പത്തു വയസുകാരിക്ക് ആശ്വാസമായി ചങ്ങരംകുളം  പോലീസെത്തി.കഴിഞ്ഞ ദിവസം രാത്രി പത്ത് മണിക്ക്  ഒറ്റക്ക് റോഡിലൂടെ നടന്നുവരുന്ന കുട്ടിയെ കണ്ട്  ചങ്ങരംകുളത്ത് തട്ടുകട നടത്തുന്ന ദമ്പതികൾ ചോദ്യം ചെയ്തപ്പോഴാണ് പിതാവ് വഴക്ക് പറഞ്ഞതിന്  വീട് വിട്ടിറങ്ങിയതാണെന്ന് മനസ്സിലായത്. തുടർന്ന് ചങ്ങരംകുളം പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.

ഇതിനിടെ  കുട്ടിയ കാണാതെ വീട്ടുകാർ തിരച്ചിൽ ആരംഭിച്ചിരുന്നു. ചങ്ങരംകുളം പോലിസ് കുട്ടിയെ ആശ്വസിപ്പിച്ച്  വീട്ടിലെത്തിച്ചു. എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ ഞങ്ങളെ  വിളിച്ചാൽ മതി എന്ന ആശ്വാസ വാക്കും  നൽകിയാണ് പോലിസ് വീട്ടിൽ നിന്നും മടങ്ങിയത്,

Below Post Ad