നൂറ്റിയെട്ടാമത് പട്ടാമ്പി നേർച്ച (ദേശീയോത്സവം -108) 2022 മാർച്ച് 20 ഞായറാഴ്ച്ച ആഘോഷിക്കും.ആലൂർ വലിയ പൂക്കുഞ്ഞി കോയ തങ്ങളവർകളുടെ സ്മരണാർത്ഥം നടത്തിവരുന്ന ദേശീയോത്സവ നടത്തിപ്പിന് കെ ടി രാമചന്ദ്രൻ നായർ പ്രസിഡണ്ടും അഡ്വക്കറ്റ് ശിവകുമാർ ജനറൽ സെക്രട്ടറിയുമായ കമ്മിറ്റിയെ ചുമതലപ്പെടുത്തി.
കേന്ദ്ര നേർച്ചാഘോഷ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പരിപാടികൾ നടക്കുക.കോവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തിൽ മാനദണ്ഡങ്ങൾ പാലിച്ച് നേർച്ച ആഘോഷമായി കൊണ്ടാടും.ഗജവീരന്മാരെ അണിനിരത്തിയുള്ള നഗരപ്രദക്ഷിണം മറ്റ് ആഘോഷ പരിപാടികളുടെ തീരുമാനം പിന്നീട് അറിയിക്കുമെന്ന് കേന്ദ്ര നേർച്ചാഘോഷ കമ്മിറ്റി പ്രസിഡന്റ് കെ ടി രാമചന്ദ്രൻ അറിയിച്ചു.