ഡിജിറ്റല്‍ റീ-സര്‍വെക്ക് തൃത്താല വില്ലേജില്‍ തുടക്കമായി.


'എല്ലാവര്‍ക്കും ഭൂമി എല്ലാ ഭൂമിക്കും രേഖ' എന്ന ലക്ഷ്യം സാക്ഷാത്ക്കരിക്കുന്നതിന്റെ ഭാഗമായി തൃത്താല വില്ലേജില്‍ ഡിജിറ്റല്‍ സര്‍വെ നടപടികള്‍ക്ക് തുടക്കമായി. ഭൂമിയുടെ കൈവശാവകാശം സംബന്ധിച്ച തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിനും ഭൂരേഖകള്‍ കാലോചിതമായിപരിഷ്ക്കരിക്കുന്നതിനും ഡിജിറ്റല്‍ സര്‍വേ ഉപകരിക്കും. വിവിധ റവന്യൂ ആവശ്യങ്ങളിന്മേല്‍ പൊതുജനങ്ങള്‍ക്ക്  മെച്ചപ്പെട്ട സേവനം ഉറപ്പുവരുത്താനും ഇത് പ്രയോജനപ്പെടും. 



തൃത്താല വില്ലേജിൽ ഡിജിറ്റൽ റീ സർവേയുടെ ഡ്രോൺ ഫ്ലൈ സ്പീക്കർ എം. ബി രാജേഷ് ഉദ്ഘാടനം ചെയ്തു.തൃത്താല വി കെ കടവില്‍ നടന്ന പരിപാടിയില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. വി പി റജീന, തൃത്താല ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി കെ ജയ, വൈസ് പ്രസിഡണ്ട് ശ്രീനിവാസന്‍ ഉള്‍പ്പെടെ ഭരണ സമിതി അംഗങ്ങളും  ഡപ്യൂട്ടി ഡയറക്ടർ സർവ്വേ ആശാ എം എ, പട്ടാമ്പി തഹസീല്‍ദാര്‍, പട്ടാമ്പി ഭൂരേഖാ തഹസില്‍ദാര്‍, പാടശേഖര സമിതി പ്രസിഡന്റ്  തുടങ്ങി നിരവധിപേര്‍ പങ്കെടുത്തു.

Tags

Below Post Ad