നാളെ നേർച്ച നടക്കാനിരിക്കുന്ന കൂറ്റനാട് ജാറം പള്ളിക്ക് സമീപം വലിയ തീപിടുത്തമുണ്ടായി. പള്ളിയുടെ തെക്കുഭാഗത്ത് കോട്ടയ്ക്ക് സമീപമാണ് തീപിടുത്തമുണ്ടായത്. തീ ആളിപ്പടർന്ന് ഖബർസ്ഥാൻ വരെ കത്തുകയായിരുന്നു .ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരും നാട്ടുകാരും ചേർന്ന് തീയണച്ചു. ആളപായം ഉണ്ടായിട്ടില്ല.