കൂറ്റനാട് നേർച്ച ഇന്ന്




കൂറ്റനാട് ശുഹദാക്കളുടെ നേർച്ചയാഘോഷം പൊലിമകളില്ലാതെ ഇന്ന് കോവിഡ് മാനദണ്ഡപ്രകാരം നടക്കുമെന്ന് കേന്ദ്രകമ്മിറ്റി മഹല്ല് ഭാരവാഹികൾ അറിയിച്ചു. ഞായറാഴ്ച നടന്ന മജ്‌ലിസുന്നൂർ മഖാം സ്വലാത്ത് വാർഷികത്തിന് കേന്ദ്ര ജമാഅത്ത് ഖത്തീബ് ഷിയാസലി നേതൃത്വം നൽകി.

മഗ്‌രിബ് നമസ്കാരത്തിന് ശേഷം മഖാം പട്ടുമൂടൽ ചടങ്ങ് കേന്ദ്ര ജമാഅത്ത് പ്രസിഡന്റ് എ.വി. മുഹമ്മദിന്റെ നേതൃത്വത്തിൽ മഹല്ല് കാരണവന്മാരും നാട്ടുകാരും ചേർന്ന് നിർവഹിക്കും. രാവിലെ സുബ്ഹ് നമസ്കാരത്തിന് തുടങ്ങുന്ന ഖുർആൻ പരായണം രാത്രി 10 മണിവരെ നീണ്ടുനിൽക്കും. 11.30-ന് കേന്ദ്ര മഹല്ല് ഖാസി സയ്യിദ് കെ.പി.സി. തങ്ങൾ വല്ലപ്പുഴയുടെ നേതൃത്വത്തിൽ നടക്കുന്ന ദുഃആ യ്ക്ക് ശേഷം ഭക്ഷണവിതരണം ആരംഭിക്കും. ഉച്ചയ്ക്ക് 1.30-ന് കൊടി ഉയർത്തും. തുടർന്ന് നടക്കുന്ന പ്രാർഥനയ്ക്ക് കേന്ദ്ര ജമാഅത്ത് ഖത്തീബ് നേതൃത്വം നൽകും.

മഖാം സിയാറത്തിന് വരുന്ന എല്ലാവരും സർക്കാരും ആരോഗ്യ വകുപ്പും നിഷ്‌കർഷിക്കുന്ന എല്ലാ കോവിഡ് മാനദണ്ഡങ്ങളും പാലിക്കണമെന്ന് കമ്മിറ്റി ഭാരവാഹികളായ കേന്ദ്ര ജമാഅത്ത് ഖത്തീബ് ഷിയാസലി, പ്രസിഡന്റ് എ.വി. മുഹമ്മദ്, ഗഫൂർ കൂറ്റനാട് എന്നിവർ അറിയിച്ചു.

Tags

Below Post Ad