ചെസ്സിന്‍റെ ഉയരങ്ങള്‍ കീഴടക്കാനുള്ള യാത്രയിൽ അർജുൻദാസ്.


 

ചെസ്സിന്‍റെ ഉയരങ്ങള്‍ കീഴടക്കാനുള്ള യാത്രയിൽ അർജുൻദാസ്.അന്താരാഷ്ട്ര ചെസ്സ് ഫിഡേ റേറ്റഡ് കളിക്കാരന് എന്ന യോഗ്യത നേടിയ എം.എ വിദ്യാര്ഥി, പട്ടാമ്പി സ്വദേശി അർജുൻദാസ് കഴിഞ്ഞ ദിവസം നാഷണൽ സീനിയർ ആർബിറ്റർ ടൈറ്റിലും കരസ്ഥമാക്കി.ജനുവരിയില് ആള് ഇന്ത്യാ ചെസ് ഫെഡറേഷന് നടത്തിയ നാഷണല് ആര്ബിറ്റര് പരീക്ഷയിലെ വിജയമാണ് അര്ജുന് പുതിയ വഴിത്തിരിവായത്. മൂന്നു വര്ഷം മുമ്പ് സ്റ്റേറ്റ് ആര്ബിറ്റര് യോഗ്യത നേടിയിരുന്നു. ഇതു കൂടാതെ നെറ്റ് ബോൾ ഗെയ്മിന്റെ സ്റ്റേറ്റ് റഫറി കൂടിയാണ് അര്ജുന്ദാസ്.

ഇപ്പോള് ഓൺലൈൻ ആയും അല്ലാതെയും ചെസ്സില് പരിശീലനം നൽകിവരുന്നുണ്ട്. ചെസ്സിനോടൊപ്പം മാജിക്കിനെയും സ്നേഹിക്കുന്ന അർജുൻദാസ് വെന്ട്രിലോക്വിസത്തിലും പ്രാവീണ്യം നേടിയിട്ടുണ്ട്. നിരവധി വേദികളില് മാജിക്കിനൊപ്പം വെന്ട്രിലോക്കിസവും പ്രദര്ശിപ്പിച്ചിട്ടുണ്ട്. 2016ൽ ഓൾ ഇന്ത്യ മാജിക് കോംപറ്റീഷനിൽ ജൂനിയർ വിഭാഗത്തിലും, 2021ൽ നടന്ന ഓൾ കേരള മാജിക്ക് കോംപറ്റീഷനിൽ സീനിയർ വിഭാഗത്തിലും വിജയിയായി.

പട്ടാമ്പി ഗവ. സംസ്കൃത കോളേജില് ഒന്നാം വര്ഷ എം.എ എക്കണോമിക്സ് വിദ്യാര്ഥിയായ അര്ജുന്ദാസ്, ഒറ്റപ്പാലം പോസ്റ്റൽ സബ് ഡിവിഷൻ മെയിൽ ഓവർസിയർ ആയ പട്ടാമ്പി ചേരിപ്പറമ്പില് കൃഷ്ണദാസിന്റെയും ദീപയുടെയും മകനാണ്. ചെര്പ്പുളശ്ശേരി ഐഡിയല് കോളേജില് സൈക്കോളജി വിഭാഗത്തില് അസി. പ്രൊഫസറായ അമൃതദാസ് സഹോദരിയാണ്.

SWALE
Tags

Below Post Ad