ചാലിശ്ശേരി,പെരുമണ്ണൂർ പ്രദേശങ്ങളിലുണ്ടായ ഭക്ഷ്യവിഷബാധയെത്തുടർന്ന് രണ്ടുദിവസമായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നവരിൽ ഇരുപതിലധികംപേരെ വിട്ടയച്ചതായി ആശുപത്രി വൃത്തങ്ങൾ പറഞ്ഞു. മുപ്പതിലധികംപേർ ഇപ്പോഴും ആശുപത്രികളിൽ ചികിത്സയിലുണ്ട്.
പെരുമ്പിലാവ്, ചങ്ങരംകുളം, കൂറ്റനാട് തുടങ്ങിയ സ്വകാര്യ ആശുപത്രിയിലുള്ളവർ പലരും പ്രാഥമിക ശുശ്രൂഷയ്‌ക്കുശേഷം തിരിച്ചുപോയിട്ടുണ്ട്.ആശുപത്രിയിലായ രോഗികളെയും സംഭവങ്ങളെയും കുറിച്ചന്വേഷിക്കുന്നതിന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ.പി. റീത്ത സംഭവസ്ഥലം സന്ദർശിച്ചു.
ചാലിശ്ശേരി ആശുപത്രിയിലെ ഡോക്ടർമാരുമായും പഞ്ചായത്ത് പ്രസിഡന്റ് എ.വി. സന്ധ്യ,ആരോഗ്യകാര്യസമിതി അധ്യക്ഷ ആനിവിനു, ഹുസൈൻ പുളിയഞ്ഞാലിൽ, പ്രദീപ് ചെറുവാശ്ശേരി, മറ്റ് ജനപ്രതിനിധികൾ എന്നിവരുമായി ചർച്ചനടത്തി. തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പി. റജീന, പഞ്ചായത്ത് പ്രതിനിധികളോടൊപ്പം ചാലിശ്ശേരി ആശുപത്രി സന്ദർശിച്ചു