വിമാനത്താവളത്തിൽ ടെസ്റ്റ് ഫലം പോസിറ്റീവ് ; യാത്ര മുടങ്ങുന്നവരുടെ എണ്ണം വർധിക്കുന്നു.


വിദേശ യാത്രകൾ ചെയ്യുന്നതിന് മുൻപ് വിമാനത്താവളത്തിൽ ചെയ്യപ്പെടുന്ന റാപ്പിഡ് ടെസ്റ്റിൽ ഫലം പോസിറ്റീവായത് മൂലം വിദേശ യാത്ര മുടങ്ങുന്നവരുടെ എണ്ണം വർധിച്ചു വരികയാണ് ഓരോ ദിവസവും. ഇതുമൂലം കുടുംബമായോ തനിച്ചോ വിമാനത്താവളങ്ങളിൽ എത്തുന്നവരിൽ പലർക്കും യാത്ര തുടരാനാവാതെ തിരിച്ചുപോകേണ്ടി വരുന്നത്  സ്ഥിരം കാഴ്ചയായി  മാറിക്കഴിഞ്ഞു. 

ഇങ്ങനെ സംഭവിക്കുന്ന ഓരോ യാത്രക്കാരനും വിമാന ടിക്കറ്റ്, പിസിആർ ടെസ്റ്റ്, യാത്രാ ചെലവ് ഇനത്തിൽ വൻതുക നഷ്ടമാകുന്നു എന്നുള്ളത് മാത്രമല്ല പലരുടെയും ജോലി സാധ്യതയ്ക്കും ഇതൊരു തടസ്സമാവുകയാണ്. 

വിമാനത്താവളങ്ങളിലെ ടെസ്റ്റിൽ കൃത്യതാ നിരക്ക് കൂടുതലാണെന്നാണ് ടെസ്റ്റ് നടത്തുന്ന അധികൃതരുടെ വാദം. വിമാനത്താവളങ്ങളിലെ പരിശോധനയുടെ നിരക്ക് നിശ്ചയിക്കുന്നതിൽ തങ്ങൾക്ക് പങ്കില്ലെന്നും അവർ വ്യക്തമാക്കി. സർക്കാർ വിമാനത്താവളമായ കോഴിക്കോട് നിരക്ക് കുറയ്ക്കാൻ സാധിച്ചതു പോലെ മറ്റു മൂന്നു വിമാനത്താവളങ്ങളിലും നിരക്ക് കുറയ്ക്കാൻ നടപടിയുണ്ടാകണമെന്നാണ് പ്രവാസികളുടെ ഇപ്പോഴത്തെ ആവശ്യം. 

എന്നാൽ മറ്റുവിമാനത്താവളങ്ങൾ സ്വകാര്യ കമ്പനികളുടെ അതികാരപരിധിയിലായതു കൊണ്ടു തന്നെ വിലകുറയ്ക്ക്ൽ സാധ്യമാവില്ല എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 

Tags

Below Post Ad