2020-21 സാമ്പത്തിക വർഷത്തിൽ തൊഴിലുറപ്പ് മേഖലയിലെ മികച്ച പ്രകടനമാണ് പഞ്ചായത്തിനെ അവാർഡിന് അർഹമാക്കിയത്. ഏറ്റവും കൂടുതൽ തൊഴിലുറപ്പ് തൊഴിൽ ദിനങ്ങൾ സൃഷ്ടിച്ചതും മാനദണ്ഡങ്ങൾക്ക് വിധേയമായി ഏറ്റവും കൂടുതൽ തുക ചിലവഴിച്ചതുമായ ജില്ലയിലെ മികച്ച പഞ്ചായത്തായി തൃത്താലയെ തിരഞ്ഞെടുക്കുകയായിരുന്നു.
അറുപത്തി ഒന്നായിരത്തി മുന്നൂറ്റി മുപ്പത്തിരണ്ട് തൊഴിൽ ദിനങ്ങളാണ് 2020 -21 വർഷത്തിൽ തൃത്താല പഞ്ചായത്ത് സൃഷ്ടിച്ചത്. ഇതോടൊപ്പം 338 തൊഴിലളികൾക്ക് 100 തൊഴിൽ ദിനങ്ങൾ സൃഷ്ടിക്കാനുമായി.
നേട്ടത്തിനായി പ്രയത്നിച്ച പഞ്ചായത്തിലെ ജനപ്രതിനിധികളേയും, എം.ജി.എൻ.ആർ.ഇ.ജി.എസ്. മേഖലയിൽ പ്രവർത്തിക്കുന്നവരേയും, പൊതു പ്രവർത്തകരെയും, പഞ്ചായത്ത് പ്രസിഡൻ്റ് പി.കെ. ജയ, വൈസ് പ്രസിഡൻ്റ് കെ.പി. ശ്രീനിവാസൻ, സെക്രട്ടറി പി.എ. താജു, എഞ്ചിനീയർ എ.വി. മഞ്ജുഷ, ഓവർസിയർ കെ.വി. ബജീഷ് എന്നിവരെയും ഭരണ സമിതി അഭിനന്ദിച്ചു.