പ്രതിരോധ കുത്തിവെപ്പെടുത്ത നായ്ക്കളെ തിരിച്ചറിയുന്നതിന് മൈക്രോചിപ്പ് ഘടിപ്പിക്കുന്ന പദ്ധതിക്ക് രാജ്യത്ത് ആദ്യമായി പൊന്നാനി നഗരസഭയിൽ തുടക്കം കുറിച്ചു. തെരുവു നായ് ആക്രമണങ്ങൾക്ക് പരിഹാരം കാണുന്നതിന്റെ ഭാഗമായാണ് പേവിഷ ബാധക്കെതിരെയുള്ള വാക്സിനേഷൻ പദ്ധതിക്ക് തുടക്കമായത്.
തെരുവുനായ്ക്കളെ പിടിച്ച്കൊണ്ട് വന്ന് പ്രാഥമികാരോഗ്യ പരിശോധനയും പേവിഷബാധ പ്രതിരോധ കുത്തിവെപ്പുമുൾപ്പെടെ നൽകും.തുടർന്ന് നിരീക്ഷിച്ച ശേഷം അന്താരാഷ്ട്ര തിരിച്ചറിയൽ സംവിധാനമായ മൈക്രോ ചിപ്പിങ് നടത്തി തിരികെ വിടും.
കുത്തിവെപ്പുകൾക്കുശേഷം പിടികൂടിയ ഇടങ്ങളി ൽ തന്നെ തെരുവു നായ്ക്കളെ തിരിച്ചുവിടും. വിദേശരാജ്യങ്ങളിൽ സാധാരണമാണെങ്കിലും ഇന്ത്യ യിലാദ്യമായാണ് തെരുവുനായ്ക്കൾക്ക് മൈക്രോ ചിപ്പ് നൽകുന്നത്.
2021-22 വാർഷിക പദ്ധതിയുടെ ഭാഗമായാണ് പ ദ്ധതി നടപ്പാക്കുന്നത്. കേരള കാർഷിക സർവകലാശാലയുടെ സ്റ്റാർട്ടപ്പ് സംരംഭവും എറണാകു ളം കുടുംബശ്രീ ജില്ല മിഷന്റെ കീഴിൽ പ്രവർത്തിക്കുന്നതുമായ ശ്രദ്ധ മൊബൈൽ ആർട്ടിഫിഷ്യൽ ഇൻസെമിനേഷൻ ആൻഡ് വെറ്ററിനറി സർവിസ് എന്ന വനിത സ്വയംതൊഴിൽ സംരംഭ യൂനിറ്റിന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്.
ഈശ്വരമംഗലം ഇറിഗേഷൻ ഓഫിസ് പരിസര ത്താണ് യൂനിറ്റിന്റെ മൊബൈൽ മൾട്ടി സ്പെഷ്യാ ലിറ്റി വെറ്ററിനറി ഹോസ്പിറ്റൽ, ഒരു വെറ്ററിനറി ഡോക്ടറും വെറ്ററിനറി നഴ്സും അനിമൽ ഹാന്റ് ലേഴ്സും അടക്കമുള്ള സംഘം ഇവിടെ ക്യാമ്പ് ചെയ്യുന്നുണ്ട്.