ഇന്ത്യയില്‍ നിന്നും വാക്സിന്‍റെ രണ്ട് ഡോസുകളും സ്വീകരിച്ചവരാണെങ്കില്‍ യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്ക് സഞ്ചരിക്കുന്നതിന് കൊവിഡ് പിസിആര്‍ ടെസ്റ്റ് വേണ്ടെന്ന് വിമാനകമ്പനികള്‍. എയര്‍ ഇന്ത്യയും സ്പൈസ് ജെറ്റും പുറത്തിറക്കിയ പുതിയ യാത്രാ നിബന്ധനയിലാണ് ഇക്കാര്യം പറയുന്നത്. എയര്‍ ഇന്ത്യ എക്സ്പ്രസില്‍ യാത്രചെയ്യുന്നവര്‍ക്കും തീരുമാനം ബാധകമാണ്.
എന്നാല്‍ യുഎഇ അടക്കം മറ്റു രാജ്യങ്ങളില്‍ നിന്ന് വാക്സിനുകള്‍ സ്വീകരിച്ചവര്‍ക്ക് ഇന്ത്യയിലേക്ക് യാത്രചെയ്യാന്‍ 72 മണിക്കൂറിനു മുമ്പുള്ള ആര്‍.ടി.പി.സി.ആര്‍ പരിശോധനാ ഫലം നിര്‍ബന്ധമാണ്. പുതിയ തീരുമാനം പ്രാബല്യത്തില്‍ വന്നുകഴിഞ്ഞൂ